EntertainmentKeralaNews

മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്, എനിക്കൊരു കൂട്ട് എന്തായാലും വേണം ; ശാലു മേനോന്‍

കൊച്ചി:ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ പ്രമാദമായ സോളര്‍ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നത് അടക്കം ഏറെ സംഭവങ്ങള്‍ നടിയുടെ ജീവിതത്തില്‍ നടന്നു. അതിന് ശേഷം 2016ലാണ് ശാലു നടനായ സജി നായരെ വിവാഹം കഴിച്ചത്. അന്ന് ഏറെ വാര്‍ത്ത പ്രധാന്യം നേടിയതായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ത്ത.മികച്ചൊരു നര്‍ത്തകി കൂടിയായ ശാലു അധ്യാപികയും നൃത്ത വേദികളിലെ സജീവ സാന്നിധ്യവുമാണ്.

ഇടക്കാലത്ത് വിവാദങ്ങളില്‍ പെട്ടത് താരത്തിന്റെ കരിയറിനെയും ജീവിതത്തെയും ബാധിച്ചു. എന്നാല്‍ അതിൽ നിന്നൊക്കെ ശക്തമായ തിരിച്ചുവരവാണ് ശാലു നടത്തിയത്. ഇപ്പോള്‍ അഭിനയത്തിലും നൃത്തത്തിലുമെല്ലാം ശാലു സജീവമാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ശാലു മേനോന്‍. റീലുകളും ചിത്രങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.

തിരിച്ചുവരവിലാണ് ശാലു മേനോൻ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്. നടനായ സജി നായരെയാണ് നടി വിവാഹം ചെയ്തത്. അറേഞ്ചഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. എന്നാൽ അധികം വൈകാതെ ഇവർ പിരിയാൻ തീരുമാനിച്ചു. ശാലു മേനോൻ തന്നെയാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളും തുറന്നു പറച്ചിലുകളുമായി സജി നായർ എത്തിയിരുന്നു. വിവാഹമോചനത്തിന് തനിക്ക് താൽപര്യമില്ലെന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു നടന്റെ പ്രതികരണങ്ങൾ ഏറെയും.

ഇപ്പോഴിതാ, വിവാഹമോചനം ആവശ്യപ്പെട്ടത് താനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശാലു മേനോൻ. മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാരുന്നു ശാലു മേനോൻ. ‘ഡിവോഴ്‌സ് നടന്നുകൊണ്ടിരിക്കുകയാണ്. ഞാനാണ് കേസ് കൊടുത്തത്. പരസ്‌പരം അഡ്ജസ്റ്റ് ചെയ്ത് പോകാൻ സാധിക്കുന്നില്ലായിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിലേക്ക് നീങ്ങിയത്’, ശാലു മേനോൻ വ്യക്തമാക്കി.


മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്. അമ്മയ്ക്ക് പ്രായമായി വരുകയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. ഡാൻസ് സ്‌കൂളും കാര്യങ്ങളുമൊക്കെ എന്റെ മരണം വരെ കൊണ്ടുപോകണമെന്നുണ്ട്. അതുകൊണ്ട് കൂടെ ഒരാൾ വേണം. ഉടനെയുണ്ടാവില്ല ഒരാളെ കണ്ട് മനസിലാക്കിയിട്ട് വേണം വിവാഹം ചെയ്യാൻ. പ്രണയവിവാഹമായിരിക്കോ എന്നൊന്നും പറയാൻ കഴിയില്ല. അങ്ങനെയാകുമെന്ന് വിചാരിക്കാം’, ശാലു പറയുന്നു.

സജി നായർ സോഷ്യൽ മീഡിയയിൽ പറയുന്ന കമന്റുകളോടൊന്നും താൻ പ്രതികരിക്കാനില്ലെന്നും അതേക്കുറിച്ച് ആരും തന്നോട് ചോദിക്കാറില്ലെന്നും ശാലു വ്യക്തമാക്കി. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ശാലു മേനോൻ. റീലുകളും പോസ്റ്റുകളുമായി എത്താറുള്ള താരത്തിന് നിരവധി നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വരാറുണ്ട്. അതേക്കുറിച്ചും ശാലു സംസാരിക്കുന്നുണ്ട്.

പ്രേക്ഷകർക്ക് പരമാവധി റിപ്ലേ കൊടുക്കാനാണ് ശ്രമിക്കാറുള്ളതെന്ന് ശാലു പറയുന്നു. ഒരുപാട് നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. സാധാരണ അത്തരം കമന്റുകൾക്ക് റിപ്ലേ കൊടുക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഒട്ടും സഹിക്കാൻ പറ്റാത്തതും വളരെ ഇൻസൾട്ട് ചെയ്യുന്നതുമായ കമന്റുകൾ വരുമ്പോൾ പ്രതികരിച്ച് പോകും. ഞരമ്പുരോഗമുള്ളവരായിരിക്കും അത്തരം കമന്റുകൾ ഇടുന്നതെന്നും ശാലു അഭിപ്രായപ്പെട്ടു.


ഇപ്പോൾ രണ്ടു പരമ്പരകളിൽ അഭിനയിക്കുന്നുണ്ട്, അതേസമയം ഡാൻസറായി അറിയപ്പെടാനാണ് താൻ കൂടുതൽ ആഗ്രഹിക്കുന്നതെന്നും ശാലു അഭിമുഖത്തിൽ പറയുന്നുണ്ട്. നടിയാകുന്നതിന് മുന്നേ തന്നെ ഡാൻസറായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് അഭിനയത്തിലേക്ക് കടന്നത്. എട്ട് വർഷം ജില്ല കലാതിലകമായിരുന്നു. പിന്നെ സ്റ്റേറ്റ് വിന്നറുമായി.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സീരിയലിൽ നിന്ന് ഓഫർ ലഭിക്കുന്നത്. പിന്നെ അതിൽ തുടരുകയായിരുന്നു. ഇപ്പോൾ ആറ് ഡാൻസ് സ്‌കൂളുകൾ ഉണ്ട്. അതിലെല്ലാമായി 750 വിദ്യാർത്ഥികളും. ശനിയും ഞായറും താൻ ഈ സ്‌കൂളുകളിലെല്ലാം പഠിപ്പിക്കാനായി പോകാറുണ്ടെന്നും ശാലു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button