KeralaNews

ബിഹാറിൽനിന്നുള്ള മോഷ്ടാക്കൾ പുന്നപ്രയിൽ പിടിയിൽ; പണിയായത്‌ മോഷ്ടിച്ച സ്മാർട്ട് വാച്ച്!

തിരുവനന്തപുരം: മോഷ്ടിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ മോഷണമുതലിലെ ഗൂഗിൾ വാച്ച് കുടുക്കി. വാച്ച് കൃത്യമായ ലൊക്കേഷൻ പൊലീസിനു നൽകിയതോടെ ആറംഗ ബിഹാർ സ്വദേശികളെ ആലപ്പുഴ പുന്നപ്രയിൽ പൊലീസ് പിടികൂടി. 

മംഗലപുരത്തു നിന്ന് 6 അംഗ സംഘം  ഇലക്ട്രോണിക്സ് ഉപകരണങ്ങളും പണവുമായി കടന്ന ബിഹാർ സ്വദേശികളായ മന്നം വാരാപ്പുഴ ജി.എസ്.അപ്പാർട്മെന്റ് ശർമ ഭവനിൽ താമസിക്കുന്ന  ബി.ശംഭുകുമാർ (37), ബി.നൗലജ് കുമാർ (20), എ.മുകേഷ് ഗുപ്ത (24), എം.റൗഷൻ കുമാർ (20), എം.മന്റു കുമാർ, എൻ.ഫവാസ് (18) എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്നു മോഷണ വസ്തുക്കളും കണ്ടെടുത്തു. ഗൂഗിൾ വാച്ചിന്റെ ലൊക്കേഷൻ സൈബർ സെൽ വിഭാഗം കണ്ടെത്തിയതോടെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. 

മംഗലപുരം തലേക്കോണത്ത് നൗഫലിന്റെ ഉടമസ്ഥതയിലുള്ള മാൻഷൻ ഇന്റീരിയർ ഡിസൈനിങ് എന്ന സ്ഥാപനത്തിൽ നിന്നു  ടിവി, ‍ഡെസ്ക്ടോപ് കംപ്യൂട്ടർ, ലാപ്ടോപ്, ടാബ്, ആപ്പിൾ കമ്പനി വാച്ച്, മേശയ്ക്കുള്ളിൽ വച്ചിരുന്ന കുറച്ചു പണം എന്നിവയാണ് മോഷ്ടിച്ചത്. നൗഫലിന്റെ കടയിൽ കാർപെന്ററി ജോലിക്ക് വന്നതായിരുന്നു സംഘം. 

സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ മോഷണസംഘം ആലപ്പുഴയിലെത്തിയെന്നു കണ്ടെത്തി. തുടർന്ന് ലൊക്കേഷൻ ആലപ്പുഴ പൊലീസിന് കൈമാറി. കാറിൽ സഞ്ചരിച്ച പ്രതികളെ പൊലീസ് വഴിയിൽ തടഞ്ഞു കസ്റ്റഡിയിലെടുത്ത് മംഗലപുരം പൊലീസിനു കൈമാറുകയായിരുന്നു. കോടതിയിൽ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button