കോട്ടയം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കൈയില്‍ അണിഞ്ഞ സ്വര്‍ണച്ചെയിന്‍ മോഷ്ടാവ് ജനലിലൂടെ കവര്‍ന്നു. കോട്ടയത്താണ് സംഭവം. ചെറുവള്ളി പുറയ്ക്കാട്ട് അനീഷിന്റെ ഒരു വയസുള്ള ആണ്‍കുട്ടിയുടെ ചെയിനാണു മോഷ്ടിച്ചത്. മണിമല പോലീസില്‍ പരാതി നല്‍കി.
ഞായറാഴ്ച രാത്രിയാണ് സംഭവം. കട്ടിലിനു സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടു. സമീപവാസിയായ നടുവിലേത്തറയില്‍ ജോര്‍ജിന്റെ വീട്ടില്‍ മോഷണ ശ്രമവും നടന്നു. ഇവിടെ ജനലഴിയില്‍ പിടിച്ച് മോഷ്ടാവ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടി മറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News