EntertainmentKeralaNews

പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല, തെറ്റായ തീരുമാനങ്ങളെടുത്തിട്ടുണ്ട്; മനസ് തുറന്ന് പ്രിയ വാര്യര്‍

കൊച്ചി:ഒരു രാത്രി കൊണ്ടാണ് പ്രിയ വാര്യര്‍ താരമായി മാറുന്നത്. ഒരു കണ്ണിറുക്കല്‍ പ്രിയയെ എത്തിച്ചത് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലുമാണ്. പ്രിയയുടെ കണ്ണിറുക്കല്‍ തീര്‍ത്ത ഓളവും ഹൈപ്പുമൊന്നും അതിന് മുമ്പോ അതിന് ശേഷമോ ഉണ്ടായിട്ടില്ല. ഇനിയിട്ട് ഉണ്ടാകാനും സാധ്യതയില്ല. എന്നാല്‍ അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയ്ക്ക് നേരിടേണ്ടി വന്നത് നിരന്തരമുള്ള സൈബര്‍ ആക്രമണമായിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ട് എക്‌സ്ട്രീമിലുള്ള സാഹചര്യങ്ങളിലൂടെയാണ് പ്രിയ വാര്യര്‍ കടന്നു പോയത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യവുമായി പ്രിയ വാര്യര്‍ തിരിച്ചെത്തിയിരിക്കുകയാണ്. 4 ഇയേഴ്‌സ് എന്ന രഞ്ജിത് ശങ്കര്‍ സിനിമയിലൂടെയാണ് പ്രിയയുടെ തിരിച്ചുവരവ്.

Priya Varrier

സിനിമയുടെ റിലീസിന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് പ്രിയ സംസാരിക്കുന്നുണ്ട്. സിനിമയില്‍ ഗോഡ്ഫാദര്‍മാരോ വഴികാട്ടികളോ ഇല്ലാത്തതിനാല്‍ നേരിടേണ്ടി വന്നതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സിനിമയില്‍ യാതൊരു പശ്ചാത്തലവും ഇല്ലാതെ വന്നതാണ്. ഗോഡ് ഫാദറോ ഗൈഡോ ഇല്ല. അന്നുമില്ല, ഇന്നുമില്ല. അതിന്റേതായ പോരായ്മകള്‍ നേരിട്ടിട്ടുണ്ട്. തെറ്റായ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ചില സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും മറ്റും. നമ്മള്‍ക്ക് അറിയില്ല. അന്ന് ജഡ്ജ് ചെയ്യാനൊന്നും അറിയില്ല. എല്ലാം വളരെ പുതുതായിരുന്നു. എന്താണോ ശരിയെന്ന് തോന്നുന്നത് അത് ചെയ്യുക എന്നത് മാത്രമായിരുന്നുവെന്നാണ് പ്രിയ പറയുന്നത്. തന്റെ കരുത്ത് കുടുംബവും സുഹൃത്തുക്കളുമാണെന്നാണ് പ്രിയ പറയുന്നത്. കുടുംബമല്ലാതെ ശക്തമായി ഇമോഷണല്‍ സപ്പോര്‍ട്ട് തരുന്ന വേറാരുമില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളുമാണ് എന്റെ കരുത്തെന്നാണ് പ്രിയ പറയുന്നത്.

എന്തെങ്കിലും ഒരു ലോ ഉണ്ടെങ്കില്‍ ഇറ്റ്‌സ് ഓക്കെ എന്ന് പറയുന്നത് അവരാണ്. എല്ലാക്കാര്യത്തിലും കൂടെ നില്‍ക്കുന്നതും അവരാണ്. ഇതുപോലെയുള്ള കുടുംബവും സുഹൃത്തുക്കളും ഉള്ളതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അവര്‍ തന്നെയാണ് എന്റെ വഴികാട്ടികളെന്നും പ്രിയ പറയുന്നു. തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ സാധിക്കാതെ പോയതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. നന്നായി പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ലഭിക്കാത്തതാണോ എന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്.

തീര്‍ച്ചയായും അവസരങ്ങളുടെ കുറവ് കാരണം തന്നെയാണ്. പക്ഷെ ഇതിന് ആരേയും കുറ്റം പറയാനാകില്ല. കാരണം എന്നെ ആരും അഭിനയിച്ച് കണ്ടിട്ടില്ല. ഇന്നാണെങ്കിലും ചിലപ്പോള്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ ധൈര്യക്കുറവ് ഉണ്ടാകും. ഇതുവരെ ആരും ആ ആദ്യ ചുവട് എടുത്തിട്ടില്ലായിരുന്നു. സാര്‍ ആണ് എടുത്തത്. നല്ല സംവിധാകരെ കിട്ടിയാല്‍ എനിക്കത് നല്ല അവസരമായിരിക്കും. പഠിക്കാന്‍ സാധിക്കും. അഭിനേതാവ് എന്ന നിലയില്‍ സ്വയം മെച്ചപ്പെടുത്താനാകും. ഈ സിനിമയിലൂടെ കൂടുതല്‍ അവസരങ്ങള്‍ വരികയും നടിയെന്ന നിലയില്‍ തെളിയിക്കാനും സാധിക്കുമെന്ന് കരുതുന്നുവെന്നും പ്രിയ പറയുന്നു.

priya

ഹൈപ്പിനേയും ട്രോളുകളേയും നേരിടുക എന്നത് എളുപ്പമായിരുന്നില്ലെന്നാണ് പ്രിയ പറയുന്നത്. പതിനെട്ട് വയാസിരുന്നപ്പോള്‍ ഭയങ്കര ഹൈപ്പും ട്രോളുമൊക്കെ കിട്ടുമ്പോള്‍ കണ്‍ഫ്യൂസ്ഡ് ആകും. ഇതൊക്കെ പ്രോസസ് ചെയ്യാനുള്ള സമയം പോലും കിട്ടുന്നില്ല. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഹൈപ്പ് വന്നത് പോലും പ്രോസസ് ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും ഡൗണ്‍ഫാള്‍ വന്നു. ഇതൊന്നും നമ്മളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ആള്‍ക്കാര്‍ തന്നെയാണ് ഹൈപ്പുണ്ടാക്കിയതും ട്രോള്‍ ചെയ്തതും. ഇതില്‍ എനിക്ക് യാതൊരു പങ്കുമില്ലെന്ന് പ്രിയ പറയുന്നു.

എനിക്കും എന്റെ കുടുംബത്തിനും തീര്‍ത്തും പുതിയ അനുഭവമായിരുന്നു. ഒരു സാഹചര്യം പരിചയപ്പെട്ട് വരുമ്പോഴേക്കും അടുത്തതിലേക്ക് മാറുകയാണ്. അപ്പോള്‍ അഡാപ്റ്റ് ചെയ്യുക എന്നത് മാത്രമേ വഴിയുള്ളൂ. പടി പടിയായി എല്ലാം കടന്ന് എല്ലാം അനുഭവിച്ച് കടന്നു വന്നതിന്റെ വളര്‍ച്ചയായിരിക്കണം ഇപ്പോഴുള്ളതെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button