CrimeKeralaNews

തലയോലപറമ്പ് പോസ്റ്റ് ഓഫിസിൽ മോഷണം, എൺപതിനായിരത്തോളം രൂപ കളവ് പോയി

വൈക്കം: തലയോലപറമ്പ് (Vaikom Thalayolaparambu) പോസ്റ്റ് ഓഫിസിൽ (Post Office) മോഷണം. എൺപതിനായിരത്തോളം രൂപ കളവ് പോയി. ലോക്കർ തകർക്കാനും ശ്രമം ഉണ്ടായി. പോസ്റ്റ് ഓഫീസിന് പുറകിലെ വാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ എത്തിയത്.

പോസ്റ്റ് ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16500 രൂപയും ജീവനക്കാരി മേശയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 60,000 രൂപയുമാണ് കള്ളൻ കൊണ്ടുപോയത്. ഫയലുകളും തപാൽ ഉരുപ്പടികളും അലങ്കോലമാക്കിയ നിലയിലാണ്. ലോക്കർ തകർക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും അത് നടന്നില്ല.

പോസ്റ്റ് ഓഫിസ് തൂത്തുവാരാനെത്തിയ ജീവക്കാരിയാണ് വാതിലുകളുടെ പൂട്ട് തകർന്ന് കിടക്കുന്നതു കണ്ടത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

മണം പിടിച്ച് നീങ്ങിയ പൊലീസ് നായ വൈക്കം റോഡിലുള്ള ഷട്ടർ ഇല്ലാത്ത കടമുറിയിൽ കയറി നിന്നു. സമീപത്തെ ബാങ്കുകളുടെയും വ്യാപാര സ്ഥാപനങ്ങളുടേയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button