ചെങ്ങന്നൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ബിവറേജസ് ഔട്ട്ലെറ്റില് നിന്നും മദ്യക്കുപ്പികള്‍ കവര്‍ന്നു. പുലിയൂര് പാലച്ചുവടിലെ മദ്യവില്പന ശാലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ പാലമേല്‍ പണയില്‍ സുരേഷ്ഭവനം സുരേഷ് (45), ചെന്നിത്തല ചെറുകോല്‍ ഇടപ്പിള്ളേത്ത് സുധാകരന് (58) എന്നിവരെ മര്‍ദിച്ച് അവശരാക്കി കൈയും കാലും കെട്ടിയിട്ട ശേഷമാണു രണ്ടംഗ സംഘം മദ്യം കവര്‍ന്നത്.
പൂട്ട്പൊളിച്ച് ഔട്ടലെറ്റിനുള്ളില്‍ കയറിയ സംഘം വിലകൂടിയ മദ്യക്കുപ്പികളാണ് കടത്തിക്കൊണ്ടു പോയത്. കമ്ബിവടി ഉപയോഗിച്ചാണ് ഇവര്‍ സെക്യൂരിറ്റി ജീവനക്കാരെ അടിച്ചുവീഴ്ത്തിയത്.സിസിടിവിയുടെ സ്റ്റോറേജ് ഉപകരണവും തല്ലിത്തകര്‍ത്തു. സെക്യൂരിറ്റി ജീവനക്കാരനായ സുധാകരന്റെ സ്കൂട്ടറിലാണ് സംഘം മടങ്ങിയത്. സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് മാവേലിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. പരുക്കേറ്റ ജീവനക്കാരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.