KeralaNews

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസൊലേഷന്‍ നിരീക്ഷണ വാര്‍ഡില്‍ നിന്നു മോഷണ കേസ് പ്രതി ചാടി. മോഷണ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് കടന്ന് കളഞ്ഞത്.

<p>മാര്‍ച്ച് 25നാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്. കാസര്‍ഗോഡ് പഴയ ബസ്റ്റാന്റിന് സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായത് കൊണ്ടും കാസര്‍ഗോട്ട് നിന്നു കൊണ്ടുവന്നതുകൊണ്ടുമാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker