ഡെറാഡൂണ്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പക്കലുള്ള സമ്പാദ്യം മുഴുവന്‍ നല്‍കിയിരിക്കുകയാണ് ഡെറാഡൂണ്‍ സ്വദേശിയായ അറുപതുകാരി.
<p>ദേവകി ഭണ്ഡാരിയാണ് പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് കൊറോണ പ്രതിരോധത്തിനായി തന്റെ സമ്പാദ്യം മുഴുവനും നല്‍കിയിരിക്കുന്നത്. ചമോലി ജില്ലക്കാരിയാണ് ദേവകി ഭണ്ഡാരി.</p>
<p>ഇവരുടെ ഭര്‍ത്താവ് നേരത്തെ തന്നെ മരിച്ചിരുന്നു. കുട്ടികളില്ലാത്ത ഇവര്‍ ഒറ്റയ്ക്കാണ് താമസം. ‘അവര്‍ ഒരു പ്രചോദനമാണ്. കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് അവരുടെ നിസ്വാര്‍ഥമായ ഈ പ്രവര്‍ത്തി കരുത്തുപകരും’ മുഖ്യമന്ത്രി ത്രിവേദ്ര സിങ് റാവത് പറഞ്ഞു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News