ആലപ്പുഴ: കാമുകനൊപ്പം ഒളിച്ചോടിയ യുവതി മൂന്നരവയസ്സുള്ള മകനെ ഭര്‍ത്താവിന് വിട്ടുനല്‍കണമെന്ന് കോടതി. ഒളിച്ചോടിയ ഭാര്യയില്‍നിന്ന് കുട്ടിയെ വിട്ടുകിട്ടാനായി ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആലപ്പുഴ കുടുംബകോടതി ജഡ്ജി സി.കെ.മധുസൂദനന്‍ ഉത്തരവിട്ടത്.
മുസ്ലീംവ്യക്തി നിയമപ്രകാരം ഏഴുവയസ്സുവരെ ആണ്‍കുട്ടിയുടെ സംരക്ഷണം മാതാവിനാണെങ്കിലും വിവാഹേതരബന്ധത്തില്‍ കഴിയുന്ന മാതാവിന് കുട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവർത്തിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ യുവതിയാണ് മൂന്നരവയസ്സുള്ള മകനെയും കൂട്ടി കാമുകനൊപ്പം ഒളിച്ചോടിയത്. ജന്മനാ കാഴ്ചയില്ലാത്ത മൂത്തമകളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ചായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. ഭര്‍ത്താവിനെ ഇനി വേണ്ടെന്നു പറഞ്ഞ യുവതി, മകനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മകനെ വിട്ടുകിട്ടാനായി ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.