തിരുവനന്തപുരം: ഒടിടി സിനിമയെന്ന പേരിൽ അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയിൽ, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ നടനാണ് പരാതിക്കാരൻ. കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണു പരാതി.
ഒടിടി പ്ലാറ്റ്ഫോമിൽ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ സംപ്രേഷണം തടണമെന്നാവശ്യപ്പെട്ടു യുവനടൻ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ വിവരങ്ങൾ കൈമാറാതെ സീരിസിൽ അഭിനയിപ്പിച്ചെന്നും ജീവിതം ദുരിതത്തിലായെന്നും കാണിച്ചാണു ഹൈക്കോടതിയെ സമീപിച്ചത്.
അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫഌറ്റില്‍ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. മൊബൈല്‍ റേഞ്ച് പോലും സ്ഥലത്തുണ്ടായിരുന്നില്ല. അശ്ലീലചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു.
യുവാവിന്റെ പരാതിക്ക് പിന്നാലെ സീരീസിന്റെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. സീരീസിന്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടീസറാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നിരിക്കുന്നത്. 90 ശതമാനം നഗ്‌നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് സംവിധായിക അവകാശപ്പെടുന്നത്. സീരിസില്‍ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കള്‍ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായിക പറഞ്ഞിരുന്നു.