EntertainmentKeralaNews

ബ്രോക്കർ കൊണ്ടുവന്ന ആലോചന ആയിരുന്നു; ഇഷ്ടപ്പെട്ടതിന് കാരണം അതാണ്; നവ്യയെ കുറിച്ച് സന്തോഷിന്റെ അമ്മ പറഞ്ഞത്

കൊച്ചി:മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ഒരുകാലത്ത് മലയാള സിനിമയിൽ നിറ സാന്നധ്യമായിരുന്നു നടി. വിവാഹത്തോടെയാണ് നടി സിനിമയിൽ നിന്ന് വിട്ടു നിന്നത്. എന്നാൽ ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെ നവ്യ വീണ്ടും അഭിനയത്തിലേക്ക് എത്തിയിരുന്നു.

2001 പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നന്ദനം, കല്യാണരാമൻ, പാണ്ടിപ്പട, ​ഗ്രാമഫോൺ എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും കന്നഡത്തിലുമെല്ലാം നവ്യ അഭിനയിച്ചിട്ടുണ്ട്.

അങ്ങനെ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നവ്യ വിവാഹിതയാകുന്നത്. അതോടെ അഭിനയം വിട്ട നവ്യ കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു. ബിസിനസുകാരനായ സന്തോഷ് മേനോനെ ആണ് നവ്യ വിവാഹം ചെയ്തത്. ഇവർക്ക് ഇപ്പോൾ സായ് എന്നൊരു ഒരു മകനുമുണ്ട്. നവ്യക്ക് ഒപ്പം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സായ് പ്രേക്ഷകർക്കും സുപരിചിതനാണ്.

അതേസമയം ഇടക്കാലത്ത് നവ്യയും ഭർത്താവും തമ്മിൽ പിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നവ്യക്ക് ഒപ്പം ഭർത്താവിനെ എവിടെയും കാണാതെ ആയതോടെയാണ് അത്തരമൊരു വാർത്ത പ്രചരിച്ചത്. അടുത്തിടെ മകന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നവ്യ ആ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടിരുന്നു.

അതിനു പിന്നാലെ നവ്യയുടെ ഡാൻസ് സ്‌കൂളിന്റെ ഉദ്‌ഘാടനത്തിന് സാന്നിധ്യമായും സന്തോഷ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ഒരിക്കൽ നവ്യയെ കുറിച്ച് സന്തോഷും കുടുംബവും പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. വിവാഹശേഷം നവ്യ അഭിനയിച്ച സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിന്റെ സമയത്ത് നൽകിയ അഭിമുഖമാണിത്.

‘ഒരുപാട് സന്തോഷം ഉണ്ട്, നവ്യയെ തിരിച്ചു മലയാള സിനിമയിൽ എത്തിച്ചതിന് എന്ന് പൂർണിമ പറയുമ്പോൾ അതിനു മറുപടി നൽകുകയാണ് നവ്യയുടെ ഭർത്താവ് സന്തോഷ്. ‘എന്തുകൊണ്ടാണ് നവ്യയെ പോലെ ഒരു വ്യക്തിയെ അഭിനയിക്കാൻ വിടാത്തത് എന്ന് പലരും എന്നോട്ചോദിച്ചിരുന്നു. അപ്പോൾ ഞാൻ അഭിനയിക്കാനുള്ള സാഹചര്യം വരുമ്പോൾ അഭിനയിക്കും എന്നാണ്. ഞാനും കഥ കേട്ടിരുന്നു, കഥ ഇഷ്ടം ആയപ്പോഴാണ് രണ്ടാംവരവിന്‌ വന്നതെന്നുമാണ് സന്തോഷ് പറയുന്നത്.

കുഞ്ഞിന്റെ കാര്യം നോക്കാൻ ആന്റിയുണ്ട്. ഇവൾ ഇല്ലാത്തപ്പോൾ വാവയുടെ കാര്യം പ്രത്യേകം നോക്കണമെന്ന് ആന്റിയോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു എന്നും സന്തോഷ് പറയുന്നുണ്ട്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് വന്നതാണെങ്കിലും ‘ഷി ഈസ് പെർഫെക്ട്’ എന്നാണ് അഭിമുഖത്തിൽ സന്തോഷ് നവ്യയെ കുറിച്ച് പറയുന്നത്.

ആദ്യം പാചകം പോലുള്ള കാര്യങ്ങളിൽ നവ്യക്ക് പ്രശ്നമുണ്ടായിരുന്നു. എന്നാൽ അതെല്ലാം നവ്യ മറികടന്നു എന്നും സന്തോഷ് പറഞ്ഞിരുന്നു. ഇപ്പോൾ ആര് വന്നാലും വീട്ടിലേക്ക് ക്ഷണിക്കും. കാരണം നല്ല രുചികരമായ ഭക്ഷണം വീട്ടിൽ നിന്നും കഴിക്കാം. പുള്ളികാരിക്ക് എല്ലാം മാനേജ് ചെയ്യാൻ ആകും. സന്തോഷ് പറഞ്ഞു.

സന്തോഷിന്റെ അമ്മയും നവ്യയെ കുറിച്ച് സംസാരിച്ചിരുന്നു. മോളെ എനിക്ക് കല്യാണത്തിന് മുൻപ് തന്നെ അറിയാമായിരുന്നു. മോളുടെ ഡാൻസ് പല തവണ കണ്ടിട്ടുണ്ട്. അങ്ങനെ ആണ് മോളുടെ ആലോചന വന്നപ്പോൾ ഇഷ്ടപെട്ടതും കാണാൻ വേണ്ടി വന്നതും. ഒഫീഷ്യൽ ആയി ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു. ആദ്യം കണ്ട അന്ന് മുതൽ ഇന്ന് വരെ മോളുടെ പെരുമാറ്റം ഒരേ പോലെയാണ് എന്നും അമ്മ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker