KeralaNews

ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് നടപടിതുടങ്ങിയെന്ന്‌ റെയിൽവേ മന്ത്രി

ന്യൂഡൽഹി: ബാംഗ്ലൂർ-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഉടൻ പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ. രാഘവൻ എം.പി.യെ അറിയിച്ചു.

ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരേക്ക് സർവീസ് നടത്തുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്ത് കഴിഞ്ഞ ദിവസം മംഗളൂരു എം.പി.യും ബി.ജെ.പി. കർണാടക സംസ്ഥാന മുൻഅധ്യക്ഷനുമായ നളിൻകുമാർ കട്ടീൽ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് എം.കെ. രാഘവൻ എം.പി. തീരുമാനം പിൻവലിക്കരുതെന്നഭ്യർഥിച്ച് റെയിൽവേ മന്ത്രിയെ കണ്ടത്.

എം.പി. ആവശ്യപ്പെട്ട മംഗളൂരു-മധുര-രാമേശ്വരം എക്സ്‌പ്രസ് ഉടൻ ആരംഭിക്കുമെന്നും നഷ്ടത്തിലോടുന്ന ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് നടപടിതുടങ്ങിയെന്നും മന്ത്രി എം.പി.യെ അറിയിച്ചു.

കോയമ്പത്തൂർ, എറണാകുളം സ്റ്റേഷനുകൾ ബന്ധിപ്പിച്ച് പുതിയ മെമു സർവീസുകൾ ആരംഭിക്കുക, ട്രാക്ക് അറ്റകുറ്റപ്പണികളുടെപേരിൽ നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുക, 16610 മംഗളൂരു കോഴിക്കോട് എക്സ്‌പ്രസ് മെമു റേക്കുകളായിമാറ്റി പാലക്കാടുവരെ നീട്ടി സർവീസ് പുനഃക്രമീകരിക്കുക

കടലുണ്ടി, മണ്ണൂർ, പി.ടി. ഉഷ റോഡ്, ബട്ട് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയിൽവേ ഫ്ളൈ ഓവറുകളും കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അണ്ടർപാസുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button