KeralaNews

മുഖ്യമന്ത്രിയെ മാറ്റേണ്ടെന്നായിരുന്നു പാർട്ടിയുടെ തീരുമാനം; മാറ്റങ്ങളിൽ ദുരുദ്ദേശമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; മുഖ്യമന്ത്രിയെ മാറ്റേണ്ടെന്നായിരുന്നു പാർട്ടിയുടെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിൽ പുതുമുഖങ്ങൾ വരട്ടെയെന്ന് തീരുമാനിച്ചപ്പോൾ മുഖ്യമന്ത്രിയെ മാത്രം ഒഴിവാക്കിയതെന്തിനാണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പുതിയ ആളുകൾക്ക് അവസരം നൽകുകയെന്നതാണ് സിപിഎം നിലപാടെന്നും ആർക്കും പ്രത്യേക പരിഗണനയോ ഇളവോ വേണ്ടെന്നുമായിരുന്നു പാർട്ടി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുമുഖങ്ങളെ കൊണ്ടു വരിക എന്നതായിരുന്നു പാർട്ടി തീരുമാനം; ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്ന് മുഖ്യമന്ത്രിഇളവ് കൊടുക്കുകയാണേൽ പലർക്കും ഇളവ് വേണ്ടി വരും. മികച്ച പ്രവർത്തനം കാഴ്ച വെച്ച പലരുമുണ്ട്. ഇളവിന് പലരും അർഹരാണ്. പുതിയ ആളുകൾക്ക് അവസരം നൽകിയെന്നതാണ് സിപിഎം നിലപാട്. ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള രോഷം സർക്കാരിന്റെ പൊതുവായ പ്രവർത്തനത്തോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ്. അതിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ആളുകൾ വരികയെന്നതാണ് പാർട്ടിയെടുത്ത സമീപനം. മുൻ മന്ത്രിസഭയിൽ പ്രവർത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടി. അതിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന തീരുമാനമായിരുന്നു. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശശുദ്ധി മനസിലാക്കുന്നുവെന്നും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ നാടും രാജ്യവും ലോകവും ശ്രദ്ധിച്ച ഒട്ടേറെ പേർ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവായത് മികവ് പരിഗണിക്കാതെയല്ല. പുതിയ ആളുകളെ കൊണ്ടു വരാൻ വേണ്ടിയായിരുന്നു. അതായിരുന്നു കൂടുതൽ റിസ്‌കുള്ള കാര്യം ബഹുജനം പൂർണമായി ആ നിലപാട് സ്വീകരിച്ചു. ഇതിലൊന്നും ദുരുദ്ദേശമല്ലെന്നും സദുദ്ദേശം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button