തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ബുധനാഴ്ച വരെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കാറ്റിന്റെ വേഗം 40 കി.മി. വരെയാകാന്‍ സാദ്ധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് പലയിടത്തും റോഡുകള്‍ ഇടിഞ്ഞു. ചില സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 603 പേരുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.