InternationalNationalNews

പാകിസ്ഥാനിൽ വീണ മിസൈൽ വിക്ഷേപിച്ചത് ഇന്ത്യയിൽ നിന്ന് തന്നെ; അബദ്ധം പറ്റിയതെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ തന്നെയെന്ന് സ്ഥിരീകരണം. അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. മാർച്ച് ഒമ്പതാം തീയതി അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈൽ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സർക്കാർ മറുപടി.

കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാൻ്റെ ഇന്റർ സർവ്വീസസ് റിലേഷൻസിന്‍റെ മേജർ ജനറൽ ബാബർ ഇഫ്തിക്കാർ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണതായി അവകാശപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആർക്കും അപകടമുണ്ടാവാത്തതിൽ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേർത്തു. ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button