EntertainmentKeralaNews

‘ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ, സഹകരിക്കണ’മെന്ന് സന്ദേശം; മറുപടിയുമായി ശാലിനി നായർ

കൊച്ചി:നായിക, മോഡൽ, അവതാരക എന്നീ നിലകളിൽ പേരെടുത്ത വ്യക്തിയാണ് ശാലിനി നായർ. ‌ ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകര്‍ക്ക് ശാലിനി കൂടുതൽ സുപരിചിതയായി മാറിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ശാലിനി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ തനിക്ക് അപമര്യാദയായി സന്ദേശമയച്ച യുവാവിന് ശാലിനി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. തന്നോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടയാളുടെ മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു ശാലിനിയുടെ പ്രതികരണം. 

ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നൽകാമെന്നുമായിരുന്നു യുവാവിന്റെ സന്ദേശം. തന്റെ ശരീരം വിൽപന ചരക്കല്ല. മുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവതരണം ആണ് ജോലിയെന്നും ശാലിനി കുറിച്ചു. 

ശാലിനിയുടെ വാക്കുകൾ ഇങ്ങനെ

അത്ര സങ്കടം നിങ്ങൾക്കുണ്ടെങ്കിൽ അവതരണം ആണ് എന്റെ പ്രൊഫഷൻ നിങ്ങളുടെ വീട്ടിലോ അറിവിൽ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം അതിൽ സംതൃപ്തി തോന്നിയാൽ അർഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങൾക്ക് സഹായിക്കാമല്ലോ!! കഷ്ടപ്പാടിന്റെ വേദനയുൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,,സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് ‌ഇതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടർ അവർക്ക് അനുകൂലമായി കരുതും.

അച്ഛനും ആങ്ങളയും കുഞ്ഞും ഉൾപ്പെടെ ഈ പോസ്റ്റ്‌ കാണുമെന്നറിയാം,, അവർ കാണാതെ അവർ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ മറച്ചു വെച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെൺകുട്ടിയോട് ഇത് പോലെ പെരുമാറില്ല!!അത് പോലെ ഒരുപാട് സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങൾക്കുള്ള വിൽപ്പന ചരക്കല്ല എന്റെ ശരീരം. ഇതിൽ ഉയിർ വാഴുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെവർക്ക് വേണ്ടി മാത്രമാണ്!!

https://www.instagram.com/p/Ckgbg3epawp/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button