EntertainmentKeralaNews

“വിമാനത്തിലെ കൊച്ചു സുന്ദരി തന്ന കത്തും വാക്കുകളും എന്നും നെഞ്ചിലുണ്ടാകും” കത്തിന്റെ ഉടമയെ തിരഞ്ഞ് ആരാധകരും റിമിയും

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായികയും അവതാരികയും നായികയും പരിപാടികളിൽ ജഡ്‌ജായും കഴിവ് തെളിയിച്ച താരം റിമി ടോമി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ഇൻസ്റാഗ്രാമിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും പങ്ക് വെച്ചെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ഓരോന്നും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച റിമിയ്ക്ക് ആശംസകളുമായി നിരവധി ആരാധകരായിരുന്നു കമന്റ് ബോക്സിൽ എത്തിയിരുന്നത്.

എല്ലാ വിശേഷങ്ങളും പെട്ടന്ന് തന്നെ ആരാധകരുമായി പങ്ക് വയ്ക്കുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു വിശേഷമാണ് വൈറലായിക്കൊണ്ടിക്കുന്നത്. തന്റെ മാന യാത്രയ്ക്കിടെ തന്നെ പ്രതീക്ഷിക്കാതെ തേടിയെത്തിയ ഒരു കത്തിന്റെ ചിത്രമാണ് റിമി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. താരം തന്റെ വിദേശ യാത്ര കഴിഞ്ഞ് വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുൻപ് എയർഹോസ്റ്റസ് ആണ് തനിക്ക് ആ കത്ത് നൽകിയത് എന്നാണ് റിമി പറഞ്ഞത്. ഇത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് പറഞ്ഞാണ് റിമി ടോമി കത്തിന്റെ ഫോട്ടോ ഷെയർ ചെയ്‌തത്‌.

എന്നാൽ അതോടൊപ്പം തനിക്ക് കത്ത് തന്ന എയർ ഹോസ്റ്റസിന്റെ പേര് ചോദിക്കാൻ പറ്റാത്തതിന്റെ വിഷമവും റിമി തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു ഇൻഡിഗോ എയർ ഹോസ്റ്റസിന്റെ കത്ത് തന്റെ മനസ്സിന് ഒരുപാട് സന്തോഷം നൽകിയ കാര്യമാണെന്നാണ് താരം പറഞ്ഞത്. എന്നാൽ ആ കത്ത് വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം കൂടെയുണ്ടെന്നും പറഞ്ഞു. സത്യത്തിൽ തനിക്ക് ഇങ്ങനെ ലഭിക്കുന്ന അഭിനന്ദനങ്ങൾ ഒരു പ്രചോദനമാണ് എന്നും റിമി കൂട്ടിച്ചേർത്തുആ കൊച്ചു സുന്ദരിയുടെ പേരു പോലും ചോദിക്കാൻ പറ്റിയില്ല എന്നും കൊച്ചു സുന്ദരിക്ക് നന്ദിയും സ്നേഹവും അറിയിക്കുന്നെന്നും പറഞ്ഞു.

ആ എയർഹോസ്റ്റസ് നൽകിയ കത്തിൽ ഇങ്ങനെ ആയിരുന്നു, “തങ്ങളുടെ കൂടെ ഒരുമിച്ച് യാത്ര ചെയ്തതിനു നന്ദിയുണ്ടെന്നും അതോടൊപ്പം നിങ്ങൾക്ക് ഏറ്റവും മികച്ച യാത്രാനുഭവം കിട്ടിയെന്നു എല്ലാവരും വിശ്വസിക്കുന്നു എന്നും, തനിക്ക് നിങ്ങളുടെ ശബ്ദം ഒരുപാടിഷ്ടാമെന്നും തമാശകളിലൂടെ നിങ്ങളെപ്പോഴും എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നുവെന്നും, അതോടൊപ്പം നിങ്ങൾ എല്ലാവർക്കും ഒരു പ്രചോദനമാണെന്നും എപ്പോഴും ഇങ്ങനെ തന്നെ പുഞ്ചിരിയോടെ നിലകൊള്ളൂ” എന്നുമാണ് കത്തിൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button