കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50)ബിജി (48)എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആണ് . കുത്തേറ്റ ഷാജിയുടെ പരിക്ക് ഗുരുതരമാണ് . അച്ഛനേയും അമ്മേയും കുത്തിയ മകൻ ഷൈൻ പൊലിസ് കസ്റ്റഡിയിൽ ആണ്. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിൽസയിൽ ആണ്.
ഇന്നലെ രാത്രിയിലാണ് ലഹരിക്ക് അടിമയായ ഷൈൻ അച്ചനേയും അമ്മയേയും കുത്തിയത് . ഷൈൻ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News