22.9 C
Kottayam
Friday, September 20, 2024

മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് വീട്ടുകാർ കാട്ടിക്കൊടുത്തത് മഞ്ജുവിനെ, ചേച്ചിയാണെന്ന് കരുതിക്കോളാൻ താരവും

Must read

കൊച്ചി:വെള്ളിത്തിരയിൽ പകർന്നാടിയ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് നടന്ന് കയറിയ പ്രതിഭയാണ് മഞ്ജു വാര്യർ. സല്ലാപത്തിലെ രാധയായി അരങ്ങേറിയ ശേഷം മഞ്ജുവിനെ തങ്ങളുടെ വീട്ടിലെ കുട്ടി എന്ന രീതിയിലാണ് മലയാളികൾ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ട് തന്നെയാണ് മഞ്ജുവിന്റെ സുഖവും ദുഖവുമെല്ലാം തങ്ങളുടേത് കൂടിയാണെന്ന് മലയാളികൾ കരുതുന്നതും. അഭിനേത്രിയും നർത്തകിയുമെല്ലാമായ മഞ്ജുവിന്ന് ഇന്ന് മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ്.

വെള്ളരിപ്പട്ടണത്തിനുശേഷം മഞ്ജുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ ഫൂട്ടേജാണ്. ഒരിടവേളയ്ക്കുശേഷം എത്തുന്ന മഞ്ജു വാര്യർ ചിത്രം എന്നതുകൊണ്ട് തന്നെ ഫൂട്ടേജിൽ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയുണ്ട്. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേജ്.

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാ​​ഗമായി ഓൺലുക്കേർസ് മീഡിയ എന്ന യുട്യൂബ് ചാനലിന് മഞ്ജു നൽകിയ അഭിമുഖത്തിനിടെ നടന്ന ഹൃദയസ്പർശിയായ ഒരു കൂടിക്കാഴ്ചയുടെ വീഡിയോയാണ് വൈറലാകുന്നത്.

ഓൺലുക്കേർസ് മീഡിയയിൽ അവതാരകനായി ജോലി ചെയ്യുന്ന വ്യക്തിയാണ് വൈശാഖ്. വളരെ കുട്ടിയായിരുന്നപ്പോൾ തന്നെ വൈശാഖിന്റെ ചേച്ചി മരിച്ചു. അതിനാൽ തന്നെ ചേച്ചിയെ കണ്ട ഓർമ വൈശാഖിനില്ല. എന്നാൽ മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് വീട്ടുകാർ കുട്ടിക്കാലം മുതൽ വൈശാഖിന് കാട്ടിക്കൊടുത്തതിരുന്നത് മഞ്ജുവിനെയാണ്.

ഓർമവെച്ചപ്പോൾ സത്യം അതല്ലെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ചേച്ചിയെന്ന സ്ഥാനത്ത് വൈശാഖ് ഇപ്പോഴും മഞ്ജുവിനെ തന്നെയാണ് കാണുന്നത്. പലവട്ടം മഞ്ജുവിനെ നേരിൽ കാണാൻ വൈശാഖ് ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. ആദ്യമായി അതിനൊരു അവസരം കിട്ടിയപ്പോൾ വിറയാർന്ന കൈകളുമായാണ് വൈശാഖ് എത്തിയത്.

മോഹൻലാൽ ആരാധകനായ താൻ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ പോലും ഇത്രയും വിറച്ചിട്ടില്ലെന്നും മഞ്ജുവിനെ നേരിട്ട് കണ്ട സന്തോഷത്തെ കുറിച്ച് സംസാരിക്കവെ വൈശാഖ് പറഞ്ഞു. വൈശാഖിന്റെ ജീവിത കഥ കേട്ടപ്പോൾ ചേച്ചിയാണെന്ന് തന്നെ കരുതിക്കോളാനാണ് മഞ്ജുവും പറഞ്ഞത്. ശേഷം വൈശാഖിന്റെ വിശേഷങ്ങളെല്ലാം മഞ്ജു ചോദിച്ച് അറിഞ്ഞു. സംസാരത്തിനിടയിൽ മഞ്ജുവിന്റെ കണ്ണുകളിൽ ഈറനണിയുന്നതും കാണാമായിരുന്നു. മഞ്ജുവിനെ ആദ്യമായി കണ്ട സന്തോഷം പങ്കിട്ട് മനോഹരമായ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈശാഖും പങ്കിട്ടിട്ടുണ്ട്.

വീഡിയോ വൈറലായതോടെ വൈശാഖ് മാത്രമല്ല തങ്ങളും മഞ്ജുവിനെ അതിയായി സ്നേഹിക്കുന്നുവെന്ന് അറിയിച്ച് കമന്റുകളുമായി എത്തി. കമന്റുകളേറെയും സത്യം തന്നെയാണ് മലയാളികൾക്ക് തങ്ങളുടെ സഹോദരിയാണ് മഞ്ജു വാര്യർ. അതുകൊണ്ട് തന്നെയാണ് നീണ്ട ഇടവേളയ്ക്കുശേഷം മഞ്ജു അഭിനയത്തിലേക്ക് മടങ്ങി എത്തിയപ്പോൾ മലയാളികൾ അത് ആഘോഷമാക്കിയതും.

തുനിവിനും ആയിഷയ്ക്കും ശേഷം നല്ലൊരു വിജയ ചിത്രം മഞ്ജുവിന്റേതായി റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഫൂട്ടേജ് സിനിമയിൽ മലയളികൾക്കും ഏറെ പ്രതീക്ഷയുണ്ട്. എമ്പുരാൻ 2 അടക്കമുള്ളവയും മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week