കൊച്ചി:എഴുത്തുകാരന്മാര്‍ക്ക് ഭാവി കാര്യങ്ങള്‍ പ്രവചിക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. ഇവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിവച്ച പല കാര്യങ്ങളും അതേപടി സമൂഹത്തില്‍ നടക്കുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ മുരളി ഗോപി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. താരം തിരക്കഥ എഴുതിയ ലൂസിഫര്‍ സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് മുരളി ഗോപിയുടെ എഴുത്ത്.
2018 ല്‍ ‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്‌ബോധനം നടത്തിയാലും,
മുന്‍ വാതില്‍ അടച്ചിട്ട് പിന്‍ വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും മുരളി ഗോപി കുറിച്ചു.
ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. തൃകാല ക്ഞാനിയായ ഒരു എഴുത്തുകാരന്‍ നമുക്ക് ഇവിടെ യുണ്ട്… നമ്മുടെ നാട് അഭിമുകീകരിക്കാന്‍ പോകുന്ന പ്രശ്‌നം അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‌പേ അങ്ങ് വരച്ചിട്ടിരിക്കുന്നു, എന്നാണ് ഒരാള്‍ കുറിച്ചത്. മാത്രമല്ല താരത്തിന്റെ എഴുത്തിനെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് എത്തുന്നത്.