33.6 C
Kottayam
Tuesday, October 1, 2024

ഗൂ​ഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന്‌ കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം

Must read

കോഴിക്കോട്: ചെരുപ്പ് വാങ്ങി ​ഗൂ​ഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട് എന്ന രീതിയിൽ പ്രതികരിച്ച കടക്കാരനിൽനിന്നും ആയിരം രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നിയമനടപടിയിലൂടെ വാങ്ങി കോഴിക്കോട് കാക്കൂർ സ്വദേശി ഫെബിന.

കഴിഞ്ഞ ജനുവരിയിലാണ് ന​ഗരത്തിലെ ഒരു മാളിലെ കടയിൽ ചെരുപ്പ് വാങ്ങാനായി ഫെബിന ചെന്നത്. 1000 രൂപ വില വരുന്ന ചെരുപ്പ് ഇഷ്ടപ്പെടുകയും പാക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഗൂഗിൾ പേ വഴി ചെരുപ്പിന്റെ പണവും നൽകി. എന്നാൽ പൈസ അക്കൗണ്ടിൽ ക്രെഡിറ്റായില്ല എന്നായിരുന്നു കടക്കാരന്റെ മറുപടി. ട്രാൻസാക്ഷൻ ഡീറ്റെയിൽസും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ഡെബിറ്റായതായി വന്ന മെസേജും ഉണ്ടായിട്ടും കടക്കാരൻ പണം കിട്ടിയില്ല എന്ന് പറഞ്ഞ് ചെരിപ്പ് നൽകിയില്ല.

തുടർന്നുള്ള ദിവസങ്ങളിൽ കടക്കാരുമായി ബന്ധപ്പെട്ടപ്പോഴെല്ലാം അവരുടെ അക്കൗണ്ടിലേക്ക് പൈസ കയറിയിട്ടില്ല എന്ന് തന്നെയായിരുന്നു മറുപടി. തുടർന്ന് ഫെബിന ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴും, ഗൂഗിൾ പേ ആപ്പുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലും പൈസ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ചെരുപ്പ് വാങ്ങിയ അന്ന് തന്നെ ക്രെഡിറ്റ് ആയതായി ബോധ്യമായി. തുടർന്നും സ്ഥാപനത്തെ ബന്ധപ്പെട്ടപ്പോൾ സ്ഥാപനത്തിൽ നിന്നും രേഖാമൂലം ഇമെയിൽ വഴി അവരുടെ അക്കൗണ്ടിലേക്ക് പൈസ കയറിയിട്ടില്ല എന്നായിരുന്നു മറുപടി.

ആയിരം രൂപയല്ലെ അത് അവിടെ കിട്ടിയില്ല വേണേൽ കേസ് കൊട് എന്ന രീതിയിൽ കടക്കാരൻ പ്രതികരിച്ചപ്പോഴാണ് ഫെബിന, എല്ലാ രേഖകളും വെച്ച് കൺസ്യൂമർ കോടതിയിൽ പരാതി നൽകിയത്. രണ്ടു മാസത്തിനുള്ളിൽ തന്നെ അഞ്ച്‌ ഹിയറിങ് നടത്തി.

പണം സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ചെരുപ്പിന്റെ പൈസയും കൂടാതെ ഈ കാലഘട്ടത്തിൽ യുവതിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക വിഷമം കണക്കിലെടുത്ത് 5000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് കോടതി വിധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

Popular this week