CrimeKeralaNews

11കാരി മകളെ പീഡിപ്പിച്ചു, 64കാരനായ പിതാവിന് 97 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി

മലപ്പുറം: 11കാരി മകളെ പീഡിപ്പിച്ച 64കാരനായ പിതാവിന് 97 വര്‍ഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയടക്കാനും വിധിച്ച് കോടതി. പോക്‌സോ അടക്കമുള്ള വകുപ്പ് പ്രകാരമാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ ജഡ്ജ് എസ് സൂരജ് പ്രതിക്കു ശിക്ഷ വിധിച്ചത്. തടവുശിക്ഷക്കു പുറമേ 1.10 ലക്ഷം രൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ നാലര വര്‍ഷം അധികതടവ് അനുഭവിക്കണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിയമാനുസരണം സംരക്ഷണ ചുമതലയുള്ള 64 കാരനായ പിതാവ്, കുട്ടിയെ അഞ്ച് വയസു മുതല്‍ നിരന്തരമായി ലൈഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കരുവാരകുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.

ഇന്ത്യന്‍ ശിക്ഷാ നിയം 376 (2) വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും, 376 (3) പ്രകാരം 30 വര്‍ഷം കഠിന തടവും 25000 രൂപയും പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം 45 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും പിഴയും പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കഠിന തടവും ജുവനൈല്‍ ജസ്റ്റീസ് പ്രകാരം രണ്ടു വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.

കരുവാരകുണ്ട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന പി ജ്യോതീന്ദ്രകുമാര്‍, കെഎന്‍ വിജയന്‍, ജയപ്രകാശ്, ഇന്‍സ്പെക്ടര്‍ അബ്ദുള്‍ മജീദ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button