28.7 C
Kottayam
Saturday, September 28, 2024

ബൈക്കിനെ ഇടിച്ചിട്ട് നിർത്താതെപോയ കാറോടിച്ചത് സി.ഐ, ഒപ്പം വനിതാഡോക്ടർ; എഫ്.ഐ.ആറിലും രക്ഷിക്കാൻശ്രമം

Must read

കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ സി.ഐ.യെ രക്ഷിക്കാന്‍ വീണ്ടും പോലീസിന്റെ ശ്രമം. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തപ്പോള്‍ സി.ഐ.യുടെ പേര് ഒഴിവാക്കിയാണ് പോലീസ് ഒളിച്ചുകളി തുടരുന്നത്.

കടവന്ത്ര സി.ഐ. മനുരാജാണ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം വാഹനം നിര്‍ത്താതെ പോയത്. പരിക്കേറ്റ യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ ഞായറാഴ്ച രാത്രി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതില്‍ സി.ഐ.യുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതി ‘കാറിന്റെ ഡ്രൈവര്‍’ എന്നുമാത്രമാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷനില്‍ വിവരം ലഭിച്ചത് ഞായറാഴ്ച വൈകിട്ടാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സി.ഐ.യും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ച കാര്‍ ഹാര്‍ബര്‍ പാലത്തില്‍വെച്ച് ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയായ വിമല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് നിര്‍ത്തിയത്.

തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയവര്‍ അപകടവിവരം ഇവരെ ധരിപ്പിച്ചെങ്കിലും കാറിലുണ്ടായിരുന്ന സി.ഐ. തട്ടിക്കയറിയെന്നാണ് ആരോപണം. അപകടത്തില്‍പ്പെട്ട യുവാവിനെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കാനാണ് പോലീസ് തുടക്കംമുതല്‍ ശ്രമിച്ചതെന്നാണ് ആരോപണം. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും സി.ഐ.യാണ് കാറോടിച്ചതെന്ന് കണ്ടതോടെ നടപടിയെടുക്കാതെ പോലീസ് ഇവരെ രക്ഷിക്കാന്‍ കൂട്ടുനിന്നതായും ആരോപണമുണ്ട്.

സംഭവം വിവാദമായതോടെ അപകടത്തില്‍പ്പെട്ട യുവാവിന്റെ വീട്ടിലെത്തി പോലീസ് നേരിട്ട് മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, സംഭവസമയത്ത് സി.ഐ. മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സി.ഐ.ക്കെതിരേ കേസെടുക്കാനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week