CrimeKeralaNews

നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ്‌ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്;പ്രതിക്ക് 23വർഷം തടവ്

കിഴക്കമ്പലം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴവ ടി.എം.എം. സെന്‍ട്രല്‍ സ്‌കൂളിനു സമീപം പുത്തന്‍പുരയ്ക്കല്‍ അന്‍സലി (22) നെയാണ് പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ദിനേശ് എം. പിള്ള ശിക്ഷിച്ചത്.

2022 ജൂലായില്‍ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി, കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. തടിയിട്ടപറമ്പ് സി.ഐ. ആയിരുന്ന വി.എം. കേഴ്‌സന്‍, എസ്.ഐ.മാരായ സാജന്‍, ടി.സി. രാജന്‍, സി.എ. ഇബ്രാഹിംകുട്ടി, സീനിയര്‍ സി.പി.ഒ. എ.ആര്‍. ജയന്‍, സി.പി.ഒ.മാരായ അരുണ്‍ കെ. കരുണ്‍, ഇന്‍ഷാദ് പരീത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സിന്ധു ഹാജരായി.പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button