കണ്ണൂര്‍: ഒന്നരവയസുകാരനായ മകനെ കൊന്നു കടലിലെറിഞ്ഞ അമ്മ ശരണ്യയെ വീട്ടിലും കടപ്പുറത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കാമുകനൊപ്പമുള്ള ജീവിത്തത്തിന് സ്വന്തം കുഞ്ഞിനെ കൊന്നൊഴിവാക്കിയ ക്രൂരയായ സ്ത്രീയേട് അങ്ങേയറ്റം വൈകൈരികമായാണ് നാട്ടുകാരും വീട്ടുകാരു പ്രതികരിച്ചത്.
തെളിവെടുപ്പിനിടെ ശരണ്യക്ക് നേരെ പാഞ്ഞടുത്ത അഛന്‍ പിന്നൂട് വീടിനുള്ളില്‍ കുഴഞ്ഞുവീണു.കടപ്പുറത്തെയും സമീപപ്രദേശത്തെയും സ്ത്രീകളടക്കമുള്ള ആളുകള്‍ സംഘടിച്ച് ശരണ്യയെ കായികമായി നേരിടാന്‍ തയ്യാറായതോടെ വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് മടങ്ങി. കണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് തെളിവെടുപ്പിനായി ശരണ്യയെ പുറത്തിറക്കിയപ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. സ്‌റ്റേഷന് സമീപമുള്ള വീടുകളില്‍ താമസിയ്ക്കുന്ന സ്ത്രീകളാണ് ശരണ്യയ്‌ക്കെതിരെ തിരിഞ്ഞത്.
കടപ്പുറത്തും വീട്ടിലും തെളിവെടുപ്പിനെത്തിയപ്പോള്‍ യാതൊരു ഭാവഭേദങ്ങളുമില്ലാതെ നടന്ന സംഭവങ്ങള്‍ ശരണ്യ പോലീസിന് വിശദീകരിച്ചു നല്‍കി.ഇവിടെയും അസഭ്യവര്‍ഷവുമായി സ്ത്രീകള്‍ ശരണ്യയുടെ പിന്നാലെ കൂടി.