വയോധികയ്ക്ക് 50 രൂപ നല്‍കുന്നത് ടിക് ടോക്കിലിട്ട് താര കല്യാണ്‍! എന്ത് പ്രഹസനമാണെന്ന് സോഷ്യല്‍ മീഡിയ
നടി, നര്‍ത്തകി എന്നീ നിലകളില്‍ മലയാളികളുടെ പ്രിയ താരമാണ് താര കല്യാണ്‍. സീരിയലുകളിലും സിനിമകളിലും തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലയായി മാറുന്നത് താരത്തിന്റെ ഒരു ടിക്ക് ടോക്ക് വീഡിയായോണ്. ഒരു പ്രായമേറിയ സ്ത്രീക്ക് മരുന്നുവാങ്ങാന്‍ 50 രൂപ നല്‍കിയ ശേഷം ആ വീഡിയോ ടിക് ടോക്കിലിട്ടാണ് താര വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്.
ഹലോ ഫ്രണ്ട്സ് ഞാന്‍ ഇവിടെ എല്‍ എം എസ് കോമ്പൗണ്ടിലാണ്. സുഭാഷിണി അമ്മയാണ് കൂടെ ഉള്ളതെന്നും, മരുന്ന് വാങ്ങണം എന്ന് പറഞ്ഞു. ഒരു ചെറിയ സഹായം. ദൈവത്തിന് നന്ദി. അമ്മയ്ക്ക് ഒരുപാട് പൈസ വേണം ആരെങ്കിലും സഹായിക്കണം എന്നാണ് വീഡിയോയിലൂടെ താര കല്യാണ്‍ പറയുന്നത്. അതേ സമയം ടിക് ടോക്കില്‍ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താരയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
‘പുതിയ നന്മമരം’, ‘എന്ത് പ്രഹസന്നമാണ്’… തുടങ്ങി ഒട്ടേറെ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പുതിയ നന്മമരം വേര്‍ഷന്‍ ആണെന്നും. ഇവര്‍ അപ്പോള്‍ അന്‍പതിനായിരം രൂപ കൊടുത്താല്‍ എന്തായിരിക്കും അവസ്ഥയെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന ചോദ്യം. അതേസമയം ട്രോളുകള്‍ ശക്തമായപ്പോള്‍ തന്നെ താര വീഡിയോ പേജില്‍ നിന്ന് നീക്കം ചെയ്തു.
അതേസമയം വിമര്‍ശകര്‍ക്ക് ടിക് ടോക് വിഡിയോയിലൂടെ തന്നെ മറുപടിയുമായി താര കല്യാണ്‍ രംഗത്ത് വന്നിട്ടുണ്ട്. 50 രൂപ നല്‍കിയത് തന്റെ സന്തോഷമാണെന്ന് താര കല്യാണ്‍ പറയുന്നു. ‘ഒത്തിരി കഷ്ടപ്പെട്ടാണ് ഓരോ രൂപയും സമ്പാദിക്കുന്നത്. അതു കൊണ്ട് തന്നെ സംബന്ധിച്ചടത്തോളം ചെയ്തത് വലിയ കാര്യമാണ്. ഒരാളുടെ കണ്ണീരൊപ്പുമ്പോള്‍ അതിന് വിലയിടരുത്. അതില്‍ നന്മയുണ്ടെന്ന് വിശ്വസിക്കുന്നു. അത് ടിക് ടോക്കിലിട്ടത് എന്റെ സന്തോഷമാണ്. എന്റെ ആത്മാവിഷ്‌ക്കാരമാണ് ടിക് ടോക്. ഇനിയും അത്തരം വിഡിയോകള്‍ ഇടുക തന്നെ ചെയ്യും. ഞാന്‍ ഇഷ്ടമുള്ളത് ചെയ്‌തോട്ടെ. എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിന് എന്നെ ട്രോളാന്‍ വിടുന്നു. താര ചോദിക്കുന്നു.