InternationalNews
ഇറുകിയ വസ്ത്രം ധരിച്ചു; താലിബാന്‍ ഭീകരര്‍ യുവതിയെ കൊലപ്പെടുത്തി
കാബൂള്‍: ഇറുകിയ വസ്ത്രം ധരിച്ചുവെന്ന കാരണത്താല്‍ താലിബാന്‍ ഭീകരര്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ഖ് പ്രവശ്യ സ്വദേശിനി നസാനിന്‍(21)ആണ് കൊല്ലപ്പെട്ടത്.
ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ പുരുഷന്മാര്‍ കൂടെയില്ലാതിരുന്നതും കൊലപാതകത്തിന് കാരണമായെന്നും റിപ്പോര്‍ട്ടുണ്ട്. താലിബാന്റെ നിയന്ത്രണത്തിലുള്ള സമര്‍ഖന്ദ് ഗ്രാമത്തില്‍ വച്ചാണ് യുവതി കൊല്ലപ്പെട്ടത്. മസാര്‍-ഇ-ഷെരീഫിലേക്ക് പോകാന്‍ വാഹനത്തില്‍ കയറാന്‍ തുടങ്ങുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്.
സംഭവ സമയം നസാനിന്‍ ബുര്‍ഖ ധരിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്വം താലീബാന്‍ ഏറ്റെടുത്തിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News