KeralaNewsNews

കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ചതായി പരാതി; ക്ഷേത്ര പൂജാരിക്കെതിരെ കേസെടുത്തു

കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലുള്ള ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്‌ക്കെതിരെയാണ് മുണ്ടക്കയം പോലീസ് കേസ് എടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചു വരുന്നു എന്നാണ് പോലീസ് പറയുന്നത്.

ക്ഷേത്രത്തിനോട് ചേര്‍ന്ന് ഉള്ള ശാന്തി മഠത്തില്‍ വച്ചായിരുന്നു പീഡനം ഇയാള്‍ നടത്തിയിരുന്നത്. ഇയാള്‍ വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും വിവാഹം നടത്താമെന്നു ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പോലീസില്‍ രേഖാമൂലം സമ്മതിക്കുകയും ചെയ്തിരുന്നു.

ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരില്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പക്ഷെ വിവാഹത്തിന് തയ്യാറല്ലെന്ന് വ്യാഴാഴ്ച ഫോണില്‍ യുവാവിന്റെ പിതാവ് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇയാളുടെ കൈവശം തന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും പരാതിയില്‍ യുവതി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button