CrimeKeralaNews

അധ്യാപകന്റേത് ‘ബാഡ് ടച്ച്’ എന്ന് ഏഴാം ക്ലാസുകാരി; ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം∙ അധ്യാപകന്റെ സ്പർശനം ‘ബാഡ് ടച്ച്’ ആണെന്ന് ഏഴാം ക്ലാസുകാരിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനില്ല. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലായെന്നും  കോടതി പറഞ്ഞു. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയാണ് ഹർജി തള്ളിയത്.

സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് കേസിലെ പ്രതി. ഇയാൾ പലതവണ തന്റെ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ഇത് ‘ബാഡ് ടച്ച്’ ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്ന് വിദ്യാർഥിനി പറഞ്ഞു. ക്ലാസ് മുറിയുടെ പുറത്തുവച്ച് കാണുമ്പോഴൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും അധ്യാപകൻ പറഞ്ഞിട്ടുണ്ടെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. 

പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസം 10ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അധ്യാപകനെതിരെ മറ്റൊരു വിദ്യാർഥിനിയും പരാതി നൽകിയിട്ടുണ്ട്. എന്നാൽ താൻ നിരപരാധിയാണെന്നും ഈ കേസുമായി ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടി ഇയാൾ കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു.

കുറ്റകൃത്യം അംഗീകരിക്കാനാവില്ലെന്നും മറ്റൊരു പരാതി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്പെഷൽ പബ്ലിക്ക് പോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ആണ് കോടതിയിൽ ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button