NationalNews

സിദ്ധരാമയ്യയുടെ സൗജന്യ വാഗ്ദാനങ്ങളെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: അധ്യാപകന് സസ്പെൻഷൻ

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സൗജന്യ വാ​ഗ്ദാനങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയ അധ്യാപകന് സസ്പെൻഷൻ. നിരവധി സൗജന്യങ്ങൾ നൽകുന്നത് സംസ്ഥാനത്തെ കൂ‌ടുതൽ കടബാധ്യതയിലേക്ക് തള്ളിവിടുമെന്നും അധ്യാപകൻ അഭിപ്രായപ്പെട്ടു.

എസ്എം കൃഷ്ണയുടെ കാലത്ത് 3590 കോടിയായിരുന്നു കടം. ധരം സിങ്ങിന്റെ കാലത്ത് 15365 കോടിയും കുമാരസ്വാമിയുടെ കാലത്ത് 3545 കോടിയും യെദി‌‌യൂരപ്പയുടെ കാലത്ത് 25653 കോടിയും സദാനന്ദ ​ഗൗഡയു‌ടെ കാലത്ത് 9464 കോടിയും ഷെട്ടറുടെ കാലത്ത് 13464 കോടിയും ആയിരുന്നെങ്കിൽ സിദ്ധരാമയ്യയുടെ കാലത്ത് 242000 കോടിയായിരുന്നെന്നും ഇയാൾ കുറിപ്പിൽ ആരോപിച്ചു.

പോസ്റ്റ് ശ്രദ്ധയിൽപ്പെ‌ട്ടതോടെ അധികൃതർ ഇയാളെ സസ്പെൻഡ് ചെയ്തു. കർണാടക സിവിൽ സർവീസ് ചട്ടപ്രകാരം അധ്യാപകൻ ഇത്തരത്തിൽ അഭിപ്രായം പ്രകടിപ്പിക്കാൻ പാടിലെന്ന് ചിത്രദുർ​ഗ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ രവിശങ്കർ റെഡ്ഡി പറഞ്ഞു.

അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലേറിയതിന് പിന്നാലെ പ്രകടന പത്രികയിൽ പറഞ്ഞ അഞ്ച് വാ​ഗ്ദാനങ്ങൾ നടപ്പാക്കാൻ മന്ത്രിസഭ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു അധ്യാപകന്റെ പോസ്റ്റ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button