ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരനെ അധ്യാപകന്‍ ലൈംഗിക പീഡനത്തിന് വിധേയനാക്കി; അധ്യാപകനെ രക്ഷിക്കാന്‍ പോലീസ് കൂട്ടു നില്‍ക്കുന്നതായി ബന്ധുക്കള്‍
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരനെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ബന്ധുക്കളുടെ ആരോപണം.
പത്തുവയസുകാരനായ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സ്‌കൂളിലെ ഗണിത അധ്യാപകനായ സന്തോഷിനെതിരെ കേസ് എടുത്തു. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. എന്നാല്‍ കേസില്‍ നിന്നും പിന്‍മാറാന്‍ ഭീഷണിയുണ്ടെന്നും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി.
പോലീസിന്റെയും സ്‌കൂള്‍ അധികൃതരുടെയും ശ്രമം അധ്യാപകന്‍ സന്തോഷിനെ കേസില്‍ നിന്നും രക്ഷിക്കാനാണെന്ന് ബന്ധുക്കള്‍ പറയുന്നു. കമ്മീഷണര്‍ക്ക് കുട്ടിയുടെ അമ്മ പരാതി നല്‍കി. ഇതേതുടര്‍ന്ന് സന്തോഷിനെ ഉടന്‍ പിടികൂടുമെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി സന്തോഷ് കോടതിയെ സമീപിച്ചിട്ടുണ്ട്.