KeralaNews

അധ്യാപികയെ എക്‌സൈസ് വാഹനത്തില്‍ വയനാട് അതിര്‍ത്തി കടത്തി, ഉദ്യോഗസ്ഥര്‍ക്കും അധ്യാപികയ്ക്കുമെതിരെ കേസെടുത്തു

വയനാട്: കൊവിഡ് ലോക്കൗ ഡൗണുമായി ബന്ധപ്പെട്ട് ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ സംസ്ഥാന അതിര്‍ത്തി കടന്ന് അധ്യാപിക. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് സര്‍ക്കാര്‍ വാഹനത്തില്‍ കര്‍ണാടയിലെത്തിച്ചത്. വയനാട്ടിലെ ചെക്പോസ്റ്റുകള്‍വഴി ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലാണ് ഇവര്‍ യാത്ര ചെയ്തത്. തിരുവനന്തപുരത്തുനിന്ന് കര്‍ണാടകയിലേക്കു യാത്രചെയ്യാന്‍ പോലീസിന്റെ യാത്രാപാസ് അധ്യാപികയ്ക്കുണ്ടായിരുന്നു. ഡല്‍ഹിയിലേക്കാണ് ഇവര്‍ യാത്രചെയ്യുന്നതെന്നാണ് വിവരം. താമരശ്ശേരിയില്‍നിന്നാണ് വയനാട്ടിലെ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്‍ അധ്യാപികയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയാണ് അതിര്‍ത്തി കടത്തിയത്.

സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് കളക്ടര്‍ അദീല അബ്ദുള്ള രംഗത്തെത്തി. അന്തര്‍സംസ്ഥാന യാത്രാനുമതി നല്‍കാന്‍ പോലീസിന് അധികാരമില്ലെന്നിരിക്കെ എങ്ങനെ പാസ് നല്‍കിയെന്നത് അന്വേഷിക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും വകുപ്പുതല അന്വേഷണമുണ്ടാകും. അധ്യാപിക മടങ്ങിയെത്തുമ്പോള്‍ അവരും അന്വേഷണം നേരിടേണ്ടിവരുമെന്നും കളക്ടര്‍ പറഞ്ഞു.സംഭവത്തില്‍ കേസെടുക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.പോലീസ് യാത്രാനുമതി നല്‍കിയത് നിയമവിരുദ്ധമായാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനും കളക്ടര്‍ ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button