InternationalNewsTop Stories

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം,വിവാഹിതയായ അധ്യാപിക അറസ്റ്റില്‍

വിദ്യാര്‍ത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കാര വാള്‍ട്ടന്‍ എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥിയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ച് 24 ഉം ജൂണ്‍ 11 നും ഇടയില്‍ വേനലവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം.

എക്‌സ്-പംലികോ കൌണ്ടി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നോര്‍ത്ത് കരോലിന പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പാംലിക്കോ കൗണ്ടി ഷെരീഫ് ഉദ്യോഗസ്ഥര്‍ കാരയെ അറസ്റ്റ് ചെയ്തതെന്ന് ജില്ലാ അറ്റോര്‍ണി സ്‌കോട്ട് തോമസ് പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍,വിദ്യാര്‍ത്ഥിയുമാിയ ലംഗിക വേഴ്ച നടത്തിയതിനും അപമര്യാദയായ സ്വാതന്ത്ര്യം കാണിച്ചതിനും കാരയ്‌ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു.

ജൂണ്‍ 14 ന് വാള്‍ട്ടന്റെ അറസ്റ്റിനെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ചു. ഇത് ഒരിക്കലും സ്‌കൂളുകളില്‍ സംഭാവിക്കരുതെന്നും ഇത് കേട്ടപ്പോള്‍ തന്റെ കുട്ടികളെയും മറ്റു കുട്ടികളെയും കുറിച്ചോര്‍ത്ത് ഭയം തോന്നിയെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു.

ഇരയായയാള്‍ മുന്‍ വിദ്യാര്‍ത്ഥിയാണെന്ന് പാംലിക്കോ കൗണ്ടി സ്‌കൂളുകളുടെ സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടര്‍ ഹെന്റി റൈസ് പറഞ്ഞു,
ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും തങ്ങള്‍ വളരെ ഗൗരവമായി കാണുന്നു. അസുഖകരമായ എന്തെങ്കിലും അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ആ സ്‌കൂളിന്റെ പ്രിന്‍സിപ്പലിനെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുമായുള്ള കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ കാര വാള്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് രാജിവച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker