മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അരസ്റ്റില്‍. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന് സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.
കാറില്‍ സഹോദരനും അയല്‍ക്കാരനും കൂടാതെ മറ്റ് രണ്ട് പേര് കൂടി ഉണ്ടായിരുന്നു.. ഇവരും പോലീസ് കസ്റ്റഡിയിലായി. ഇയാള്‍ എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയേക്കുമെന്നാണ് കരുതിയിരുന്നത്.നാ സറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News