EntertainmentKeralaNews

ഞാന്‍ വിവാഹിതയായി..വമ്പന്‍ വെളിപ്പെടുത്തലുമായി നടി ലെന,വരനെയറിഞ്ഞ ആരാധകര്‍ ഞെട്ടി

തന്റെ വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ. ഈ വർഷം ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവരം പുറത്തുവിട്ടത്.

ലെന പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.

രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. മലയാളിയായ ബഹിരാകാശ യാത്രികനുൾപ്പെടെ നാലുപേരാണ് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് കാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് കാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് കാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാന്റർ ശുബാൻഷു ശുക്ല എന്നിവരാണ് ആ നാലുപേർ.

2021-ലാണ് റഷ്യയിൽ നിന്നുള്ള ഒരു വർഷത്തെ പരിശീലനപരിപാടി തിരഞ്ഞെടുക്കപ്പെട്ട നാലുപേരും പൂർത്തിയാക്കിയത്. റഷ്യയുടെ റോസ്‌കോസ്മോസ് ബഹിരാകാശ ഏജൻസിയുടെ കീഴിലുള്ള ഗഗാറിൻ കോസ്മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ.

മലയാളത്തിന്റെ പ്രിയപ്പെട്ട നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായും സഹ നടിയുമായെക്കെ തിളങ്ങിയിട്ടുണ്ട് ലെന. ജയരാജിന്റെ ‘സ്‍നേഹം’ത്തിലൂടെയായിരുന്നു ലെന മലയാള സിനിമയില്‍ അരങ്ങേറിയത്. ‘കരുണം’, ‘ഒരു ചെറു പുഞ്ചിരി’ സിനിമകള്‍ക്കു പുറമേ ‘ദേവദൂതൻ’, ‘ഇന്ദ്രിയം’, ‘കൊച്ച് കൊച്ച് സന്തോഷങ്ങള്‍’, ‘ശാന്തം’ തുടങ്ങിവയിലും വേഷമിട്ട ലെന ‘രണ്ടാം ഭാവ’ത്തില്‍ നായിക പ്രാധാന്യമുള്ള കഥാപാത്രമായി. തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ഒരിടവേളയെടുത്ത ലെന തിരിച്ചുവരുന്നത് 2007ല്‍ ‘ബിഗ് ബി’യിലൂടെയാണ്.

തുടര്‍ന്ന് ലെന വീണ്ടും മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. കെജിഎഫ് 2 എന്ന കന്നഡ ചിത്രത്തിന്റെ മലയാളം പതിപ്പിന് നടി ലെന ശബ്‍ദം നല്‍കുകയും ചെയ്‍തു. മലയാളത്തില്‍ സംപ്രേഷണം ചെയ്‍ത ഹിറ്റ് സീരിയലുകളായ സ്‍നേഹ, ഓമനത്തിങ്കള്‍പക്ഷി, ഓഹരി തുടങ്ങിയവയില്‍ ലെന മികച്ച വേഷങ്ങള്‍ ചെയ്‍തിരുന്നു.ലെന നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ടെലിവിഷനില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker