Home-bannerNationalNewsTop Stories
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ക്കമ്പി! അന്വേഷണം ആരംഭിച്ചു
രാമനാഥപുരം: പനിക്ക് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ കമ്പി. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നല്‍കിയ ഗുളികയിലാണ് ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസികളായ പാണ്ടിയ്ക്കും ഭാര്യ ശക്തിക്കും നൂല്‍ കമ്പി ലഭിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പനിയും ചുമയുമായാണ് ശക്തി ഏരന്തൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പോയത്. വീട്ടിലെത്തി ഗുളിക കഴിക്കാന്‍ എടുത്തപ്പോഴാണ് കമ്പി കണ്ടത്. തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News