33.1 C
Kottayam
Sunday, November 17, 2024
test1
test1

മഴ മാറി മെല്‍ബണ്‍;പാകിസ്ഥാനെതിരെ ഇന്ത്യയ്ക്കു ടോസ്

Must read

മെല്‍ബണ്‍: മഴ മാറി നില്‍ക്കുന്ന മെല്‍ബണിന്‍റെ ആകാശത്ത് പ്രതീക്ഷയുടെ ഇന്ത്യ-പാക് ക്രിക്കറ്റ് ആവേശം അല്‍പസമയത്തിനകം. ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും വാശിയേറിയ അയല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിംഗ് എന്നിവരാണ് പേസര്‍മാര്‍. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട് ടീമില്‍.

രവിചന്ദ്ര അശ്വിനും അക്‌സര്‍ പട്ടേലുമാണ് ഇന്ത്യന്‍ ടീമിലെ സ്‌പിന്നര്‍മാര്‍. റിഷഭ് പന്തിനെ മറികടന്ന് ഡികെ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചു. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നീ കരുത്തുറ്റ ബാറ്റിംഗ് നിര പാകിസ്ഥാനെതിരെ ഇറങ്ങും. ഇന്ത്യന്‍ ബാറ്റിംഗ് നിരയും പാക് ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമാണിത്. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് പേസ് ത്രയമാകും ടീം ഇന്ത്യക്ക് വെല്ലുവിളിയാവുക. ബാറ്റിംഗില്‍ നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും നല്‍കുന്ന തുടക്കം പാകിസ്ഥാന് നിര്‍ണായകമാകും. ഇരുവരേയും തുടക്കത്തിലെ പുറത്താക്കുകയാവും ഇന്ത്യന്‍ പേസര്‍മാരുടെ ആദ്യ ലക്ഷ്യം. 

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

പാക് പ്ലേയിംഗ് ഇലവന്‍: Babar Azam(c), Mohammad Rizwan(w), Shan Masood, Haider Ali, Mohammad Nawaz, Shadab Khan, Iftikhar Ahmed, Asif Ali, Shaheen Afridi, Haris Rauf, Naseem Shah

ബലാബലം ആര്‍ക്ക്?

ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ആറ് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചിലും വിജയം ടീം ഇന്ത്യക്കായിരുന്നെങ്കില്‍ അവസാനം മുഖാമുഖം വന്ന കഴിഞ്ഞ ലോകകപ്പിലെ മത്സരത്തില്‍ ജയം പാകിസ്ഥാനൊപ്പം നിന്നു. ദുബായില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പേസ് കരുത്തില്‍ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്‍റെ ജയം. ബാറ്റിംഗില്‍ നായകന്‍ ബാബര്‍ അസമും സഹ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനും പാകിസ്ഥാന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. രാജ്യാന്തര ടി20യില്‍ അവസാനമായി ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും വിജയം പാകിസ്ഥാന്‍റെ കൂടെയായി. സൂപ്പര്‍ ഫോറില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 5 വിക്കറ്റ് ജയമാണ് പാകിസ്ഥാന്‍ നേടിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതു ചരിത്രം! ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണം വിജയം;എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും

ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈല്‍ ടെക്‌നോളജിയില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ...

നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം, ധനുഷിനെ ന്യായീകരിച്ച് ആരാധകർ, സിനിമാ താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ...

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.