നടക്കുന്നത് തന്നെ മദ്യപാനിയാക്കാനുള്ള ഗൂഢശ്രമം; വീഡിയോയ്ക്ക് പ്രതികരണവുമായി ടി. സിദ്ധിഖ്
മരുഭൂമിയില്‍ നടക്കുന്ന തന്റെ വീഡിയോ ഉപയോഗിച്ച് നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണെന്ന് അഡ്വ. ടി സിദ്ധിഖ്. സിദ്ധിഖ് കുടുംബവുമൊത്ത് നടത്തിയ മരുഭൂമിയാത്രയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. വീഡിയോയില്‍ സിദ്ധിഖ് മദ്യപിച്ചിരുന്നു എന്നായിരുന്ന പ്രചരണം.
സംഘനാ പരിപാടികള്‍ക്കായി കഴിഞ്ഞ 20ാം തീയതിയായിരുന്നു ദുബായിലെത്തിയത്. അതിനിടെ തന്നെ മദ്യപാനിയാക്കി ചിത്രീകരിക്കനുള്ള കമ്മ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നുവെന്നാണ് സിദ്ധിഖ് പ്രതികരിച്ചത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സിദ്ധിഖ് മറുപടി നല്‍കിയത്.
വ്യാജപ്രചരണം നടത്തിയതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് സിദ്ധിഖ് പറഞ്ഞു. താന്‍ മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോ എന്നും ചോദിക്കുന്നുണ്ട്. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും , മോശക്കാര്‍ ആക്കാനും സി പി ഐ എം തുനിഞ്ഞിറങ്ങിയാല്‍ അതിനു വഴങ്ങാന്‍ എന്നെ കിട്ടില്ല സഖാക്കളെയെന്ന കുറിപ്പോടെയാണ് ടി സിദ്ധിഖ് വീഡിയോ പോസ്റ്റ് ചെയ്തത്.