31.7 C
Kottayam
Friday, May 10, 2024

അഞ്ചര ലക്ഷം ചിക്കന്‍ ബിരിയാണി, 32 കോടി കിലോ സവാള, 5.06 കോടി ഏത്തപ്പഴം; ലോക്ക് ഡൗണില്‍ ഇന്ത്യക്കാര്‍ സ്വിഗ്ഗിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് ഇതൊക്കെ

Must read

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണക്കമ്പനിയായ സ്വിഗ്ഗിയില്‍ ലോക്ക്ഡൗണ്‍ കാലത്ത് ഓര്‍ഡര്‍ ചെയ്തത് 5.5 ലക്ഷം ചിക്കന്‍ ബിരിയാണി. കൂടാതെ 32 കോടി കിലോ സവാളയും 5 കോടി 6 ലക്ഷം ഏത്തപ്പഴവും പലചരക്ക് വഴി വിതരണം ചെയ്തതായും കമ്പനി അവകാശപ്പെടുന്നു. ഒരുദിവസം ശരാശരി 65,000 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. രാത്രി എട്ടുമണിക്ക് മുന്‍പായി വിതരണം പൂര്‍ത്തിയാക്കിയതായും കമ്പനി പറയുന്നു.

1,29,000 ചോക്കോ കേക്കുകളും ഈ കാലയളവില്‍ ഓര്‍ഡര്‍ ചെയ്തു. കൂടാതെ ഗുലാബ് ജാം, ചിക്, ബട്ടര്‍സ്‌കോച്ച് കേക്കുകള്‍ക്കും സമാമനായ രീതിയില്‍ ഓര്‍ഡറുകള്‍ ലഭിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ മാത്രം 1,20,00 ബര്‍ത്ത്ഡേ കേക്കുകളും വിതരണം ചെയ്തത്. 73,000 ബോട്ടില്‍ സാനിറ്റൈസറും 47,000 മാസ്‌കുകളും വിതരണം ചെയ്തു.

വീട്ടിനുള്ളില്‍ മറ്റ് ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടുകാരണമാകാം എല്ലാവരും ബിരിയാണി ഓര്‍ഡര്‍ ചെയ്യാന്‍ കാരണമായത്. ഇതേതുടര്‍ന്നാവാം അഞ്ചരലക്ഷം ചിക്കന്‍ ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചതെന്നും കമ്പനി പറയുന്നു. 3,50,000 പാക്ക് നൂഡീല്‍സുകളും വിതരണം ചെയ്തു. പാകം ചെയ്യാന്‍ എളുപ്പമുള്ളതുകൊണ്ടാവാണം ഇത്രയധികം ഓര്‍ഡര്‍ ലഭിച്ചത്.

ആരും പട്ടിണികിടക്കരുതെന്ന പ്രചാരണപരിപാടിയുടെ ഭാഗമായി പത്തുകോടി രൂപ സമാഹരിച്ചെന്നും 30 ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതായും കമ്പനി അവകാശപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week