24.6 C
Kottayam
Saturday, September 28, 2024

’80 ശതമാനത്തോളം മുറിവേറ്റിരുന്നു…. അത്രയും നേരം ഞാന്‍ അനങ്ങാതെയിരിക്കുമോ? ഇതൊരു സാധാരണ അവയവമല്ലല്ലോ’ ആ രാത്രിയില്‍ നടന്നതിനെ കുറിച്ച് സ്വാമിയുടെ തുറന്നു പറച്ചില്‍

Must read

തിരുവനന്തപുരം: 2017 മേയ് 19ന് രാത്രി നടന്ന സംഭവങ്ങള്‍ സംസ്ഥാനത്തെ ഞെട്ടിക്കുന്നതായിരുന്നു. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച വാര്‍ത്തകളില്‍ തുടക്കം മുതല്‍ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. ഇക്കൂട്ടത്തില്‍ പല വ്യാജ വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ആ രാത്രിയില്‍ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സ്വാമി ഗംഗേശാനന്ദ.

അത്യാവശ്യം ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന വ്യക്തി തന്നെയാണ് ഞാന്‍. അങ്ങനെയുള്ള തന്നെ ഒരു സ്ത്രീക്കോ പുരുഷനോ പെട്ടെന്നൊന്നും കീഴ്പ്പെടുത്താനാകില്ല. പ്രത്യേകിച്ചും ഇങ്ങനൊരു അവയവം മുറിക്കല്‍. 80 ശതമാനത്തോളം മുറിവേറ്റിരുന്നു. അത്രയും നേരം ഞാന്‍ അനങ്ങാതെയിരിക്കുമോ. ഇതൊരു സാധാരണ അവയവമല്ലല്ലോ. ഒരു മാംസപിണ്ഡമല്ലേ എന്ന് അദ്ദേഹം പറയുന്നു.

സ്വാമി ഗംഗേശാനന്ദയുടെ വാക്കുകളിലേയ്ക്ക്;

എന്നെക്കുറിച്ച് അന്ന് മാധ്യമങ്ങളിലൊക്കെ പല വാര്‍ത്തകള്‍ വന്നു. ഞാനൊരു കളരി അഭ്യാസിയാണെന്നായിരുന്നു ഒരു വാര്‍ത്ത. അത്യാവശ്യം ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന വ്യക്തി തന്നെയാണ് ഞാന്‍. അങ്ങനെയുള്ള തന്നെ ഒരു സ്ത്രീക്കോ പുരുഷനോ പെട്ടെന്നൊന്നും കീഴ്പ്പെടുത്താനാകില്ല. പ്രത്യേകിച്ചും ഇങ്ങനൊരു അവയവം മുറിക്കല്‍. 80 ശതമാനത്തോളം മുറിവേറ്റിരുന്നു. അത്രയും നേരം ഞാന്‍ അനങ്ങാതെയിരിക്കുമോ. ഇതൊരു സാധാരണ അവയവമല്ലല്ലോ. ഒരു മാംസപിണ്ഡമല്ലേ.

പെണ്‍കുട്ടി വിളിച്ചിട്ടാണ് അന്നു പുലര്‍ച്ചെ ഞാന്‍ വീട്ടിലെത്തുന്നത്. പെണ്‍കുട്ടിയുമായി ആറുമാസത്തോളമായി ആശയവിനിമയം ഇല്ലായിരുന്നു. അവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാന്‍ തന്നെയായിരുന്നു. എല്ലാ കാര്യങ്ങളും എന്നോടു ചോദിച്ചിട്ടാണ് ചെയ്തിരുന്നത്. അവരുടെ പേരില്‍ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങാന്‍ പരിപാടിയുണ്ടായിരുന്നു. ഇക്കാര്യം എന്നോടു പറയുകയും ചെയ്തു. ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതിനു വേണ്ടിയാണ് എന്നെ വീട്ടിലേക്കു വിളിപ്പിച്ചത്. പൂജയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഞാന്‍ വിശ്രമിച്ചു. പെണ്‍കുട്ടി പതിവു പോലെ പഠനാവശ്യത്തിനു പുറത്തു പോയി.

സാധാരണ ഉച്ചയ്ക്കു വരാറുള്ള അവള്‍ അന്നു വന്നില്ല. വൈകിട്ട് ആറുമണിയോടെ സോഡയും മറ്റുമായെത്തി. ഞാന്‍ പൈപ്പ് വെള്ളം കുടിക്കാറില്ല. അതുകൊണ്ടാണ് സോഡ കൊണ്ടുവന്നത്. രാത്രി ഒന്‍പതരയോടെ പെണ്‍കുട്ടിയുടെ സുഹൃത്ത് അയ്യപ്പദാസും വീട്ടിലെത്തി. ഞാന്‍ വിളിച്ചിട്ടാണ് വന്നത്. പത്തരയോടെ തിരിച്ചു പോകുകയും ചെയ്തു. നല്ല ക്ഷീണമുണ്ടായിരുന്നതിനാല്‍ മയങ്ങിപ്പോയി. ഉറക്കത്തിനിടെ കടുത്ത വേദന അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല. അനങ്ങാനാകുന്നില്ല. ഒരുവിധം ലൈറ്റിട്ടപ്പോള്‍ കണ്ടത് രക്തം ചീറ്റുന്നതായിരുന്നു. പെണ്‍കുട്ടി വാതില്‍ തുറന്ന് ഓടുന്നതും കണ്ടു.

ചതിക്കപ്പെട്ടെന്ന് അപ്പോള്‍ മാത്രമാണ് മനസ്സിലായത്. സോഡയിലെന്തോ കലര്‍ത്തിയതാണ് മയങ്ങാന്‍ കാരണമെന്നു കരുതുന്നു. പത്തുമിനിറ്റിനുള്ളില്‍ തന്നെ പൊലീസെത്തി. വളരെ മോശമായ രീതിയിലായിരുന്നു പൊലീസ് പെരുമാറിയത്. മോശം വാക്കുകള്‍ ഉപയോഗിക്കുകയും ആക്രോശിക്കുകയും ചെയ്തു. വേദന കടിച്ചമര്‍ത്തിയായിരുന്നു ഞാന്‍ നിന്നത്. പെണ്‍കുട്ടിയുടെ അമ്മ ഇതു കണ്ട് ഭയന്നു. ഞാന്‍ അവരെ ആശ്വസിപ്പിച്ചു. ഈ അമ്മയ്ക്കെതിരെ 12 കേസുകളാണ് എഡിജിപി ബി. സന്ധ്യ നേരത്തെ എടുത്തിരിക്കുന്നത്. പിതാവിനെതിരെ ആറു കേസുകളും.

സ്വയം മുറിച്ചതാണെന്ന നിലപാടിലായിരുന്നു പൊലീസ്. എന്റെ മൊഴിയെടുക്കാന്‍ അവര്‍ തയാറായില്ല. ഞാന്‍ പറയുന്നതു വിശ്വസിക്കാനും അവര്‍ കൂട്ടാക്കിയില്ല. ചികിത്സയിലിരിക്കെ തന്നെ പെണ്‍കുട്ടി വന്നു കണ്ടിരുന്നു. അവള്‍ക്കു നല്ല വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ അവരുമായി നല്ല ബന്ധത്തിലാണ്. എന്തിനിത് ചെയ്തുവെന്ന് ഇന്നുവരെ ഞാന്‍ അവളോടു ചോദിച്ചിട്ടില്ല. അറിഞ്ഞിട്ടു പ്രയോജനവുമില്ല. കാരണം എതിരാളികള്‍ ശക്തരാണ്. എന്തിന് ഈ പെണ്‍കുട്ടി പേട്ട സ്റ്റേഷനില്‍ തന്നെ ഇന്റേണ്‍ഷിപ്പിനു പോയി? എന്തുകൊണ്ട് ഒരു സുപ്രഭാതത്തില്‍ പെണ്‍കുട്ടി അയ്യപ്പദാസിനൊപ്പം പോകാതായി?.

എന്തുകൊണ്ട് പൊലീസ് പെണ്‍കുട്ടിയുടെ ദേഹപരിശോധന നടത്തിയില്ല? ഇതെല്ലാം അന്വേഷിക്കേണ്ട കാര്യങ്ങളാണ്. അയ്യപ്പദാസിനൊപ്പം രണ്ടുപേര്‍ കൂടെയുണ്ട്. ഇവരില്‍ ഒരാളാണ് മുഖ്യസൂത്രധാരന്‍. അവന് പേട്ട സ്റ്റേഷനിലെ എസ്ഐയുമായും സന്ധ്യയുമായും അടുത്ത ബന്ധമുണ്ട്. സ്റ്റേഷനിലെ വനിതാ എസ്ഐ 14 പ്രാവശ്യം എഫ്ഐആര്‍ വെട്ടിത്തിരുത്തി. പൊലീസ് ഈ വിഷയങ്ങള്‍ അന്വേഷിക്കണമെന്നാണു എന്റെ ആവശ്യം. നിലവില്‍ എനിക്കു ആരോഗ്യപ്രശ്നങ്ങളില്ല. ചികിത്സിച്ച ഡോക്ടര്‍മാരോടു നന്ദി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week