കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്‍പില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന പേരില്‍ സസ്പെന്‍ഷനിലായ ഡ്രൈവര്‍ കെഎസ്ആര്‍ടിസിക്കെതിരെ രംഗത്ത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനാണ് കെഎസ്ആര്‍ടിസിക്കെതിരെ രംഗത്തെത്തിയത്.
എന്നെ സസ്പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസിയിലെ കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്‍ഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുകയെന്ന് ജയദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
തനിക്ക് ചാടി നീന്തി പോകാന്‍ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. യാത്രക്കാരെ രക്ഷിക്കാന്‍ നോക്കിയതിന് ജയനാശാന് കെഎസ്ആര്‍ടിസി തന്ന സമ്മാനമാണിതെന്നും തൊളിലാളികളായ എല്ലാവര്‍ക്കും രാഷ്ടീയ ഭേദമന്യേ ഇത് ഒരു പാഠമാകട്ടെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. തുടര്‍ന്ന് വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്നും വലിച്ചുകയറ്റുകയായിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറാണ് ജയദീപിനെ സസ്പെന്‍ഡ് ചെയ്തത്.