ഒരു വര്‍ഷം സ്വയം തീര്‍ത്ത ഭ്രാന്താലയത്തില്‍ വിശ്രമം,കൊല്ലാന്‍ തക്കം പാത്തിരിയ്ക്കുന്നവരെ സ്വപ്‌നം കണ്ടു,ഒടുവില്‍ കാമുകിയും ഉപേക്ഷിച്ചു,സുശാന്തിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
മുംബൈ:കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത്് സിംഗ് രാജ്പുത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞെങ്കിലും സമൂഹമാധ്യങ്ങളില്‍ സുശാന്ത് നിറഞ്ഞു നില്‍ക്കുകയാണ്.സുശാന്തിന്റെ മരണത്തിനുപിന്നില്‍ ആരൊക്കെയോ ഉണ്ടെന്ന് ആരോപണമാണ് ചലച്ചിത്രലോകത്തുനിന്നും അടക്കം പലരും പങ്കുവെയ്ക്കുന്നത്. മറ്റു ചിലരാവട്ടെ വിഷാദരോഗത്തേക്കുറിച്ചും അതു സൃഷ്ടിയ്ക്കുന്ന മാനസിക പ്രശ്‌നങ്ങളേക്കുറിച്ചും വാചാലരാവുന്നു.
ഏററവുമൊടുവില്‍ സുശാന്തിന്റെ മരണത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിയ്ക്കുന്നത് പ്രമുഖ ചലച്ചിത്ര നിരൂപകന്‍ സുഭാഷ് ഷായാണ്. സുശാന്ത് ഇതിന് മുന്‍പേ ജീവന്‍ അവസാനിപ്പിക്കുമായിരുന്നുവെന്നാണ് ഷാ പറയുന്നത്.
ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തിയത് കാമുകി റിയാ ചക്രവര്‍ത്തിയുടെ കരുതലാണ്. സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയിരുന്നത് അവരായിരുന്നു. എന്നാല്‍ പിന്നീട് മരുന്ന് കഴിക്കുന്നത് സുശാന്ത് നിര്‍ത്തി. ഇതോടെയാണ് സുശാന്തിന്റെ നില മോശമായത്. അവസാന ഒരുവര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. ആരെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. അവാര്‍ഡ് ഷോകളില്‍ പോലും താരം പങ്കെടുക്കാറില്ലായിരുന്നുവെന്നും സുഭാഷ് ഷാ പറയുന്നു.
ഒരു ദിവസം വീട്ടില്‍ അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വെച്ചെന്നും അതുകൊണ്ട് അയാള്‍ എന്നെ കൊല്ലാന്‍ വരുമെന്നും സുശാന്ത് പറഞ്ഞിരുന്നു. ഈ സമയം റിയയും ഒപ്പമുണ്ടായിരുന്നു. ഇത് കേട്ട് ഭയന്നതോടെയാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്.
ഇവര്‍ പിന്നീട് ബന്ധം വേര്‍പിരിഞ്ഞെന്ന് സുഹൃത്ത് സെന്‍ഗുപ്ത പറഞ്ഞിരുന്നു. സുശാന്തിന്റെ ബന്ധുക്കള്‍ മുംബൈയില്‍ എത്തുന്നത് വരെ റിയ കാത്തിരുന്നിരുന്നു. സുശാന്തിനെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും സഹോദരിമാര്‍ ഉണ്ടായിരുന്നു. വിഷാദം പൂര്‍ണമായി കീഴടക്കിയതിനാല്‍ ആരെയും കേള്‍ക്കാന്‍ സുശാന്ത് തയ്യാറായിരുന്നില്ല. സ്വന്തമായി തീര്‍ത്ത ഭ്രാന്താലയത്തിലായിരുന്നു സുശാന്ത് അവസാന കാലമെന്നും ഷാ പറയുന്നു.