KeralaNews

കിരീടത്തിലെ സ്വർണമെത്ര? പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി,സുരേഷ് ഗോപി നൽകിയത് ചെമ്പിൽ സ്വർണം പൂശിയ കിരീടമോ?

തൃശൂര്‍:വിവാദങ്ങള്‍ക്കിടെ തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി(ടൗൃലവെ ഏീുശ) സമര്‍പ്പിച്ച കിരീടത്തിലെ(ഇൃീംി) സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പള്ളി വികാരിയേയും, ട്രസ്റ്റിയേയും, കൈകാരന്മാരേയും ചേര്‍ത്താണ് കമ്മിറ്റി രൂപീകരിച്ചത്. ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തില്‍ സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജനുവരി 15നാണ് സുരേഷ് ഗോപി തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് കിരീടത്തെ ചൊല്ലി വിവാദമുയര്‍ന്നത്. 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണ്ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. ഇതോടെ ഇടവക പ്രതിനിധി യോഗത്തില്‍ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി.

ഇതേത്തുടര്‍ന്നാണ് പരിശോധനയ്ക്കായി കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വര്‍ണ്ണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും. ശേഷം വിഷയത്തില്‍ മറുപടി നല്‍കുമെന്ന് പള്ളിവികാരി യോഗത്തെ അറിയിച്ചതായി സ്ഥലം കൗണ്‍സിലറും, ഇടവക പ്രതിനിധിയുമായ ലീല വര്‍?ഗീസ് വ്യക്തമാക്കി.

കീരീടത്തിലെ സ്വര്‍ണ്ണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താല്‍ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം യോഗത്തില്‍ വ്യക്തമാക്കി. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാന്‍ ധാരണയായത്.

കഴിഞ്ഞ പെരുന്നാളിന് ലൂർദ് പള്ളിയിൽ എത്തിയപ്പോഴാണ് സുരേഷ് ഗോപി മാതാവിന് സ്വർണ്ണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നൽകിയത്. തുടർന്നാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് അദ്ദേഹം കുടുംബതത്തോടൊപ്പം എത്തി കിരീടം സമർപ്പിച്ചത്. ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളുമാണ് പള്ളിയിലെത്തിയത്.

സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപി മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ കിരീടം സമർപ്പിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താൻ കൊണ്ടുവന്ന സ്വർണ്ണ കിരീടം വികാരിക്ക് കൈമാറി.

വികാരി കിരീടം മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടർന്ന് സുരേഷ് ഗോപി മകൾക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിൻ്റെ തലയിൽ അണിയിക്കുകയായിരുന്നു. ഇതിനിടെ തിക്കിലും തിരക്കിലും കിരീടം താഴെ വീണതും വാർത്തയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button