ന്യൂഡല്‍ഹി: മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ നല്കി ആദരിച്ചിട്ടുണ്ട്.
രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്. സുപ്രീം കോടതി മുൻ ജഡ്ജി റോഹിങ്ടൺ നരിമാൻ മകനാണ്. ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1972-1975 അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവെച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News