ഡയപ്പര്‍ ഉപയോഗിച്ച് മാസ്‌ക്! വൈറലായി സണ്ണി ലിയോണിന്റെ പോസ്റ്റ്
ലോക്ക്ഡൗണിനെ തുടര്‍ന്ന് എല്ലാവരും വീട്ടില്‍ തന്നെ സമയം ചെലവഴിക്കുകയാണ്. പലരും പലകാര്യങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എല്ലാവരേയും പോലെ തന്നെ ലോക്ക് ഡൗണില്‍ വീട്ടില്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. മക്കള്‍ക്ക് ഒപ്പം സമയം ചിലവഴിക്കുന്നതിനൊപ്പം ആരാധകര്‍ക്കായി ലോക്ക്ഡ് അപ്പ് സണ്ണി എന്ന ഷോയും താരം ആരംഭിച്ചിരിക്കുകയാണ്.
ഇപ്പോള്‍ വൈറലാകുന്നത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ്. 30 സെക്കന്‍ഡുകൊണ്ട് ഉപയോഗിക്കാവുന്ന മാസ്‌കാണ് താരം കണ്ടുപിടിച്ചിരിക്കുന്നത്. മക്കളുടെ ഡയപ്പറും കളിപ്പാട്ടവുമെല്ലാം താരം ഉപയോഗിക്കുന്നുണ്ട്. രസകരമായ കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പെട്ടെന്ന് ഒഴിപ്പിക്കലൊക്കെ നടക്കുകയാണെങ്കില്‍ 30 സെക്കന്‍ഡുകൊണ്ട് അടിയന്തരമായി ഫേയ്സ് മാസ്‌ക് നിര്‍മിക്കാം. നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ ലോക്ക്ഡൗണിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ചെറിയ തമാശ. എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.