സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയക്കുന്ന ആ മുറപ്പെണ്ണിനെ ഒടുവില്‍ കണ്ടെത്തി…! ആരാണെന്നറിയേണ്ടേ..
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം. ആ സിനിമ കണ്ടു കഴിഞ്ഞു എല്ലാവരിലും ഉടലെടുത്ത ഒരു സംശയമാണ് ജയറാമിന് പൂച്ചയെ അയച്ച ആ മുറപ്പെണ്ണ് ആരായിരിക്കുമെന്ന്. വര്‍ഷങ്ങളായി ആരാധകര്‍ മനസില്‍ കൊണ്ടുനടന്ന ആ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലിഭിച്ചിരിക്കുകയാണ്.
നായകന് പൂച്ചയെ അയക്കുകയും അദ്ദേഹത്തെ മറഞ്ഞിരുന്നു പ്രണയിക്കുന്നതും തന്റെ കഥാപാത്രമാണ് എന്ന് വെളിപ്പെടുത്തി ആ പെണ്‍കുട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മറ്റാരുമല്ല, രസികയാണ് ആ താരം. സമ്മര്‍ ഇന്‍ ബത്‌ലഹേം മുതല്‍ ‘ഉത്തമന്‍’ വരെ മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ച നടിയാണ് രസിക എന്ന സംഗീത. പിതാമകന്‍, ഉയിര്‍, ധനം തുടങ്ങിയ ഉള്ളുറപ്പുള്ള കഥാപാത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും ശ്രദ്ധേയായി രസിക. ഒരു അഭിമുഖത്തിലാണ് ആരാണ് ആ അഞ്ജാത കാമുകിയെന്ന് സംഗീത വെളിപ്പെടുത്തിയത്.
‘കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിനയത്തില്‍ ഒരു പുരോഗതി ഉണ്ടായിത്തുടങ്ങിയത് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലൂടെയാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു മഞ്ജു വാര്യര്‍ ചിത്രമായിരുന്നു. ഞാന്‍ അവതരിപ്പിച്ച ജ്യോതിക്ക് കഥാഗതിയില്‍ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷേ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണുങ്ങളിലൊരാള്‍ പ്രണയ സന്ദേശം കഴുത്തില്‍ കെട്ടിത്തൂക്കി ഒരു പൂച്ചയെ അയക്കുന്നതോടെയാണ് സിനിമയുടെ കഥ മാറുന്നത്. ആ പൂച്ചയെ ആരാണ് അയച്ചതെന്ന് സിനിമയില്‍ പറയുന്നില്ല. പക്ഷേ ജ്യോതിയാണ് പൂച്ചയെ അയക്കുന്നതെന്ന രീതിയില്‍ സംവിധായകന്‍ എന്നോട് പറഞ്ഞിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്തായാലും വര്‍ഷങ്ങള്‍ക്കു ശേഷം ആ ചോദ്യത്തിന് ഉത്തരം കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍.