കൊച്ചി:ലാവ്‍ലിന്‍ കേസിൽ പരാതിക്കാരനായ, ക്രൈം മാഗസിൻ എഡിറ്റർ ടി.പി. നന്ദകുമാറിന് എൻഫോഴ്‌സ്‌മെന്റിന്റെ സമൻസ്. തെളിവുകൾ ഹാജരാക്കാൻ നാളെ ഇ.ഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
കനേഡിയൻ കമ്പനിയായ എസ് എൻസി ലാവ്‍ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി.
2006ൽ ഡി.ആർ.ഐയ്ക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇ.ഡിയുടെ ഇടപെടൽ. ടി.പി. നന്ദകുമാറിന്‍റെ മൊഴിയടക്കം പരാതി വിശദമായി പരിശോധിച്ച ശേഷമേ കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇ.ഡി തീരുമാനമെടുക്കുകയുള്ളൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News