ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിനു മുന്നില്‍ തീ സ്ത്രീയും മകളും കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭൂമി തര്‍ക്കത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെത്തിയത്. ഇന്നലെ വെകിട്ട് 5.40 ഓടെ ഇരുവരും സ്വയം തീകൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീ ആളുന്ന അമ്മയുടെയും മകളുടെയും പിന്നാലെ പോലീസ് എത്തുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അതീവ സുരക്ഷാമേഖലയില്‍ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News