KeralaNewsRECENT POSTS
സൈനിക ഉദ്യോഗസ്ഥന് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സൈനിക ഉദ്യോഗസ്ഥനെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശിയായ ജെ സി ബറുവ (51)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാശ്മീരില്‍ ഇന്ത്യന്‍ സേനയില്‍ സുബേദാര്‍ മേജറായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. മുറിയില്‍നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് ബറുവ ആത്മഹത്യ ചെയ്ത വിവരം പോലീസിന് ലഭിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ബറുവ മുണ്ടുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് ഫാനില്‍ തൂങ്ങിയ നിലയിലായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News