EntertainmentNews

‘പ്രിയങ്കയുടെ ജീവിതത്തിൽ വിജയമുണ്ടായത് സാത്താൻ സേവ തുടങ്ങിയ ശേഷം’; ആരോപണങ്ങളോട് നടിയുടെ പ്രതികരണം

മുംബൈ:പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും കഴിവും കൊണ്ട് നാൽപ്പതുകാരിയായ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ആരാധകന മനം കവരുകയാണ്. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക.

വമ്പന്‍ പ്രതിഫലമാണ് താരം ഓരോ സിനിമയ്ക്കും പരസ്യത്തിനും പ്രമോഷനുമായി വാങ്ങുന്നത്. മിസ് വേള്‍ഡ് കൂടിയായ പ്രിയങ്ക അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസിനെ വിവാഹം ചെയ്ത ശേഷം ലോസാഞ്ചലസിലാണ് താമസം. ഈ വര്‍ഷം ജനുവരിയിലാണ് പ്രിയങ്കയ്ക്കും നിക്കിനും ഒരു മകള്‍ പിറന്നത്.

പ്രിയങ്ക ചോപ്രയുടെ തുടക്കം തമിഴ് സിനിമകളിലൂടെയാണെങ്കിലും താരം ഇന്ന് ഹോളിവുഡിൽ വരെ തിളങ്ങി നിൽക്കുന്ന നടിയാണ്. തമിഴനായിരുന്നു പ്രിയങ്കയുടെ ആദ്യ സിനിമ. ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ.

ആ സിനിമയുടെ റിലീസിന് ശേഷമാണ് ഹിന്ദിയിൽ നിന്നും പ്രിയങ്കയ്ക്ക് അവസരങ്ങൾ വന്നത്. ബോളിവുഡിൽ തന്റെ കരിയറിന്റെ തുടക്കകാലം അതി കഠിനമായിരുന്നുവെന്നും ഒരുപാട് പേർ തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട് പ്രിയങ്ക ചോപ്ര.

മനസുകൊണ്ട് വളരെ തകര്‍ന്നുപോയ താന്‍ എങ്ങനെയാണ് ശക്തയായി തിരിച്ചുവന്നതെന്നും 2006ൽ സിമി അഗർവാളുമായുള്ള ഇന്റർവ്യൂവിൽ പ്രിയങ്ക പറഞ്ഞിരുന്നു.

അതേസമയം സക്സസ്ഫുള്ളായ കരിയറിന് വേണ്ടി പ്രിയങ്ക പല തെറ്റായ വഴികളും സ്വീകരിച്ചിട്ടുള്ളതായി ബോളിവുഡിൽ വളരെ നാളുകളായി ചില കഥകൾ പ്രചരിക്കുന്നുണ്ട്. സക്സസ്ഫുള്ളായ കരിയർ കെട്ടിപടുക്കാനായി പ്രിയങ്ക സാത്താൻ സേവ ചെയ്തിരുന്നുവെന്നതാണ് പ്രചരിച്ച കഥകളിൽ ഒന്ന്.

അഭിമുഖങ്ങളിൽ പ്രിയങ്ക ചോപ്ര പ്രത്യ​ക്ഷപ്പെടുമ്പോൾ അവതാരകർ ഇതേ കുറിച്ചും കേൾക്കുന്ന കഥകളിലെ സത്യാവസ്ഥയെ കുറിച്ചും ചോദിക്കുമ്പോൾ തികഞ്ഞ പുച്ഛത്തോടെ അവ​ഗണിക്കുകയാണ് പ്രിയങ്ക ചോപ്ര ചെയ്യാറുള്ളത്.

ഒരിക്കൽ യൂട്യൂബർ രൺവീർ അള്ളാബാദിയ ഒരു അഭിമുഖത്തിൽ പ്രിയങ്കയോട് ഇതേ കുറിച്ച് ചോദിച്ചിരുന്നു. ‘നിങ്ങൾ സാത്താനെ സേവിക്കുന്ന സാത്താനിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്ന് എന്നോട് അടുത്തിടെ പലരും പറഞ്ഞിരുന്നു.’

‘ആ സാത്താൻ സേവയാണ് നിങ്ങളുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്നും ഞാൻ അറിഞ്ഞു. അതെ കുറിച്ച് എന്താണ് പ്രതികരിക്കാനുള്ളത്’ എന്നാണ് യൂട്യൂബർ രൺവീർ അള്ളാബാദിയ പ്രിയങ്കയോട് ചോദിച്ചത്.

അതിനോട് പ്രതികരിച്ച പ്രിയങ്ക പറഞ്ഞത് ഇങ്ങനെയായിരുന്നു… ‘ഭയങ്കരം…. ശിവ്ജി ഇത് കേട്ടാൽ വളരെ അസ്വസ്ഥനാകും’. കൊമേർഷ്യൽ ആക്ഷൻ, ഹിസ്റ്റോറിക്കൽ ഡ്രാമ തുടങ്ങി ഇൻഡസ്ടറി ഹിറ്റായ നിരവധി ചിത്രങ്ങളിൽ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. ദി സ്കൈ ഈസ് പിങ്കാണ് അവസാനമായി പുറത്തിറങ്ങിയ പ്രിയങ്കയുടെ ബോളിവുഡ് സിനിമ.

ജീ ലെ സരായാണ് ഇനി വരാനുള്ള പ്രിയങ്കയുടെ ബോളിവുഡ് സിനിമ. അതുപോലെ തന്നെ ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കത്രീന കൈഫിനും ആലിയ ഭട്ടിനുമൊപ്പം പ്രിയങ്കയും പ്രധാന വേഷം ചെയ്യുന്നുണ്ട്.

‘തകർച്ചയുടെ വക്കുവരെ ഞാൻ എത്തിയിരുന്നു അവിടെ നിന്ന് ഞാൻ വളരുകയാണുണ്ടായത്. ഒന്നര വര്‍ഷത്തോളം ഞാന്‍ റിജക്ഷന്‍സ് മാത്രം നേരിട്ടു. അന്നെനിക്ക് 18 വയസായിരുന്നു. പലര്‍ക്കും എന്റെ കൂടെ അഭിനയിക്കാന്‍ താൽപര്യം പോലും ഇല്ലായിരുന്നു.’

‘ഇന്‍സ്ട്രിയിലെ ഭൂരിഭാഗം ആളുകളും ഫേക്കായിട്ടുളളവരാണ്. ബുദ്ധിയും കഴിവുമുളള ആളുകള്‍ പോലും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. തുടക്കകാലത്ത് ഞാനും അങ്ങനെയായിരുന്നെന്ന് തോന്നുന്നു’ സിനിമ മേഖലയിലെ കാപട്യങ്ങളെക്കുറിച്ച് പ്രിയങ്ക മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

വളരെ നാളുകളായുള്ള പ്രണയത്തിന് ശേഷം 2018ലാണ് പ്രിയങ്ക ചോപ്ര നിക്ക് ജൊനാസിനെ വിവാഹം ചെയ്തത്. താരത്തിന് മകൾ പിറന്നത് സറോ​ഗസിയിലൂടെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button